ജനപ്രിയ പോസ്റ്റുകള്‍‌

write a review

Review http://suchakam.blogspot.com/ on alexa.com
ജാലകം
Photobucket
IndiBlogger - The Indian Blogger Community
Your code goes here

advt

advt

പുതിയ രതിനിര്‍വേദം പൂജ കഴിഞ്ഞു

Buzz It
2010, നവംബർ 19, വെള്ളിയാഴ്‌ച

തിരുവനന്തപുരം: ഒരിക്കല്‍ യുവാക്കളില്‍ ഹരമായി നിറഞ്ഞ രതിചേച്ചി പുനര്‍ജനിക്കുന്നതിന്‌ തുടക്കമായി. രേവതി കലാമന്ദിറിന്റെ ബാനറില്‍ ജി സുരേഷ്‌കുമാര്‍ നിര്‍മിക്കുന്ന ചിത്രത്തിന്റെ പൂജ ഇന്നലെ കഴിഞ്ഞു. പുനര്‍നിര്‍മിച്ച നീലത്താമരയുടെ വിജയമാണ്‌ രതി നിര്‍വേദത്തിലേക്ക്‌ തിരിയാന്‍ സുരേഷിന്‌ പ്രേരണയേകിയത്‌.
ടി കെ രാജീവ്‌കുമാറാണ്‌ സംവിധാനം ചെയ്യുന്ന പുതിയ രതിനിര്‍വേദത്തില്‍ രതിചേച്ചിയായ്‌ എത്തുന്നത്‌ ശ്വേതാമേനോനാണ്‌. കെ പി എ സി ലളിതയും ചിത്രത്തിലെ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കും. നായകനെ തീരുമാനിച്ചിട്ടുണ്ടെന്നും എന്നാല്‍ അതു തത്‌കാലം അത്‌ സസ്‌പെന്‍സായി വച്ചിരിക്കുകയാണെന്നും സുരേഷ്‌ പറയുന്നു. .
പത്മരാജന്റെ ഭാര്യ രാധാലക്ഷ്‌മി, ഭരതന്റെ ഭാര്യ കെ പി എ സി ലളിത, ഹരിപോത്തന്റെ ഭാര്യ രാജമ്മ, ആദ്യഭാഗത്തിലെ നായകന്‍ കൃഷ്‌ണചന്ദ്രന്‍, നടി ശ്വേതാമേനോന്‍, ക്യാമറാമാന്‍ രാമചന്ദ്രബാബു എന്നിവര്‍ ചേര്‍ന്നു ഭദ്രദീപം തെളിച്ചു. ഭരതന്റെ മകന്‍ സിദ്ധാര്‍ഥന്‍, പത്മരാജന്റെ മകന്‍ അനന്തപത്മനാഭന്‍, ഹരിപോത്തന്റെ മകന്‍ ആസാദ്‌ തുടങ്ങിയവരും പങ്കെടുത്തു.
സംവിധായകന്‍ ടി കെ രാജീവ്‌കുമാര്‍, നിര്‍മാതാവ്‌ ജി സുരേഷ്‌കുമാര്‍, മേനകാ സുരേഷ്‌, എക്‌സിക്യൂട്ടീവ്‌ പ്രൊഡ്യൂസര്‍ സന്ദീപ്‌ സേനന്‍ എന്നിവരെക്കൂടാതെ സിനിമാമേഖലയിലെ നിരവധി പ്രമുഖര്‍ പൂജാ ചടങ്ങില്‍ പങ്കെടുത്തു. സിനിമയുടെ ചിത്രീകരണം അടുത്തമാസം തുടങ്ങും. പത്മരാജന്റെ തിരക്കഥയില്‍ പ്‌െചാത്തലമൊഴികെ മറ്റൊന്നിലും മാറ്റം വരുത്താതെയാണ്‌ പുതിയ രതിനിര്‍വേദവും ചിത്രീകരിക്കുന്നത്‌.

RELATED STORIES

0 comments:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ