ജനപ്രിയ പോസ്റ്റുകള്‍‌

write a review

Review http://suchakam.blogspot.com/ on alexa.com
ജാലകം
Photobucket
IndiBlogger - The Indian Blogger Community
Your code goes here

advt

advt

ഛായാമുഖിക്കുശേഷം വീണ്ടും പ്രശാന്ത്‌

Buzz It
2010, നവംബർ 18, വ്യാഴാഴ്‌ച

തിരുവനന്തപുരം: സൂപ്പര്‍ഹിറ്റ്‌ നാടകം ഛായാമുഖിക്കു പിന്നാലെ പുതിയ നാടകവുമായി പ്രശാന്ത്‌ നാരായണന്‍ രംഗത്തെത്തുന്നു. ഇനിയും പേര്‍ വെളിപ്പെടുത്താത്ത പുതിയ നാടകത്തിലും സിനിമ രംഗത്തെ പ്രമുഖര്‍ മുഖത്ത്‌ ഛായം തേയ്‌ക്കുമെന്നാണ്‌ സൂചന. ആദ്യ നാടകമായ ഛായാമുഖിയില്‍ മോഹന്‍ലാലും മുകേഷുമാണ്‌ പ്രധാന വേഷങ്ങളില്‍ അഭിനയിച്ചത്‌.
ആന്റ്‌സ്‌ മീഡിയ തിയേറ്റര്‍ സ്‌റ്റഡീസിന്റെ ബാനറിലാണ്‌ പുതിയ നാടകം. പഒതിയ നാടകത്തിന്റെ രചനയും സംവിധാനവും പ്രശാന്ത്‌ ആണ്‌ നിര്‍വഹിക്കുന്നത്‌. ഫെബ്രഒവരിയോടെ നാടകം വേദിയിലെത്തുമെന്നാണ്‌ സൂചന. മലയാള നാടക വേദിക്കു ഉണര്‍വും ചലനവും ഉണ്ടാക്കിയ ചായമുഖിയുടെ അണിയറ പ്രവര്‍ത്തകരില്‍ ചിലരും ഇതില്‍ അണിനിരക്കുന്നുണ്ട് . 
എറുമ്പുകളുടെ സാമൂഹിക ശീലങ്ങളെ അനുസ്മരിപ്പിച്ചുകൊണ്ട് ഭാരതീയ കലകളുടെ ഉണര്‍വിനും ഉത്സാഹത്തിനും വേണ്ടി പ്രവര്‍ത്തിക്കുന്ന ഒരു സംഘമാണ് ആന്റ്‌സ്‌ മീഡിയ. അതില്‍ കഥകളി, കൂടിയാട്ടം, മുടിയേറ്റ്‌ തുടങ്ങിയ അനവധി കേരളീയ കലകളെയും പുതിയ തലമുറയ്ക്ക് പരിചയപ്പെടുത്തുകയും ചെയ്യുന്ന ദൌത്യം കൂടി ഈ സംഘം ഏറ്റെടുത്തിട്ടുണ്ട്. കുടുതല്‍ വിവരങ്ങള്‍ക്ക്‌ facebook പേജ് ആയ http://www.facebook.com/AntzMediaTheatre സന്ദര്‍ശിക്കുക.

RELATED STORIES

0 comments:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ