ജനപ്രിയ പോസ്റ്റുകള്‍‌

write a review

Review http://suchakam.blogspot.com/ on alexa.com
ജാലകം
Photobucket
IndiBlogger - The Indian Blogger Community
Your code goes here

advt

advt

സംസ്ഥാനത്തിന്‌ സമ്പൂര്‍ണ വികസന ബജറ്റ്‌

Buzz It
2011, ഫെബ്രുവരി 10, വ്യാഴാഴ്‌ച

തിരുവനന്തപുരം: വി എസ്‌ സര്‍ക്കാരിന്റെ അവസാന ബജറ്റ്‌ ഇന്ന്‌ നിയമസഭയില്‍ അവതരിപ്പിച്ചു. സമൂഹത്തിന്റെ നാനാതുറയിലും വന്‍ വികസനം ഉറപ്പുവരുത്തുന്ന ബജറ്റാണ്‌ ധനമന്ത്രി തോമസ്‌ ഐസക്ക്‌ അവതരിപ്പിച്ചത്‌.
സംസ്‌ഥാനം 9 ശതമാനം സാമ്പത്തിക വളര്‍ച്ച കൈവരിച്ചതായി ധനമന്ത്രി പറഞ്ഞു. രണ്ടു മൂന്നു വര്‍ഷത്തിനുള്ളില്‍ ഇന്ത്യയില്‍ ഏറ്റവും വേഗതയില്‍ വളരുന്ന സംസ്‌ഥാനമായി കേരളം മാറും.
ചെലവു കൂടിയെങ്കിലും ധനക്കമ്മി പിടിച്ചു നിര്‍ത്തി. റവന്യൂകമ്മിയും ധനക്കമ്മിയും കുറഞ്ഞു. ട്രഷറി ഒരു ദിവസം പോലും അടച്ചിട്ടില്ല. കടം 70ശതമാനം കുറഞ്ഞു. ധനസ്‌ഥിതി മെച്ചപ്പെട്ടതു വായ്‌പ എടുത്തതു കൊണ്ടല്ല.കഴിഞ്ഞ അഞ്ചു വര്‍ഷവും റവന്യൂ ഓവര്‍ഡ്രാഫ്‌റ്റുണ്ടായില്ലെന്നും മന്ത്രി ചൂണ്ടിക്കാട്ടി.
കേന്ദ്രസര്‍ക്കാര്‍ നല്‍കുന്ന സഹായം കുറഞ്ഞു. കേന്ദ്രവിഹിതം കുറഞ്ഞതു മികച്ച ബജറ്റിനു തടസമാകുന്നുവെന്ന്‌ ധനമന്ത്രി പറഞ്ഞു. വായ്‌പാ പരിധി കുറയ്‌ക്കാനുള്ള കേന്ദ്ര നീക്കം ആശങ്കാ ജനകമാണ്‌. ട്രഷറി സേവിങ്‌സ്‌ ബാങ്ക്‌ പൂട്ടണമെന്ന കേന്ദ്ര നിര്‍ദേശം അംഗീകരിക്കില്ലെന്നും ധനമന്ത്രി കൂട്ടിച്ചേര്‍ത്തു.

ബജറ്റ്‌ പ്രസംഗത്തിന്റെ പൂര്‍ണരൂപത്തിന്‌  ഇവിടെ ക്ലിക്ക്‌ ചെയ്യുക

2 comments:

Xina Crooning പറഞ്ഞു...
രചയിതാവ് ഈ അഭിപ്രായം നീക്കംചെയ്തു.
Xina Crooning പറഞ്ഞു...

Etra sundaramaya nadakathe vagdhanagal!!!!!!

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ