ചെന്നൈ: തമിഴകത്തെ പുത്തന്‍ താരം കാര്‍ത്തി വിവാഹിതനാവുന്നു. വരുന്ന ജൂലൈ മൂന്നിനാണ് കാര്‍ത്തിയുടെ വിവാഹം. ചെന്നൈയിലെ ഒരു പ്രമുഖ കോളജില്‍നിന്നും ഇംഗ്ലീഷ് ലിറ്ററേച്വറില്‍ സ്വര്‍ണമെഡലോടെ എം എ പാസായ രഞ്‌ജനിയാണ് വധു.
വിവാഹം നിശ്ചയിച്ചതില്‍ താന്‍ സന്തോഷവാനാണെന്ന് കാര്‍ത്തി പറഞ്ഞു. അമ്മ എനിക്കായി വധുവിനെ തിരയുകയായിരുന്നു. ഒടുവില്‍ കണ്ടെത്തിയതില്‍ സന്തോഷമാണ്ടെന്നും കാര്‍ത്തി പറഞ്ഞു. സിരുതായ് കൂടി വിജയിച്ചതോടെ തമിഴിലെ ഏറ്റവും ജനപ്രീതിയുള്ള യുവനടന്‍മാരില്‍ ഒരാളായി മാറിയിരിക്കുകയാണ് കാര്‍ത്തി ഇപ്പോള്‍.
ഇറോഡ് സ്വദേശിനിയാണ് രഞ്‌ജനി. കാര്‍ത്തി കോയമ്പത്തൂര്‍ക്കാരനും. വിവാഹക്കാര്യത്തില്‍ ജേഷ്‌ഠന്‍ സൂര്യയുടെ വഴി പിന്തുടരാന്‍ കാര്‍ത്തി തയ്യാറായിരുന്നില്ല. ഏറെക്കാലം നീണ്ട പ്രണയത്തിനുശേഷമാണ് സൂര്യ തന്റെ വാമഭാഗമായി ജ്യോതികയെ കൊണ്ടുവന്നത്. കാര്‍ത്തിയും തമന്നയും പ്രണയത്തിലാണെന്ന് വിശ്വാസക്കാരായിരുന്നു ആരാധകര്‍. ഇരുവരും ആ വാര്‍ത്ത നിഷേധിച്ചിരുന്നെങ്കിലും ആരാധകര്‍ പ്രതീക്ഷ കൈവിട്ടിരുന്നില്ല. ഈ വാര്‍ത്തകള്‍ക്കും വിരാമമിട്ടുകൊണ്ടാണ് അമ്മ കണ്ടെത്തിയ പെണ്‍കുട്ടിയെ വിവാഹം കഴിക്കാന്‍ കാര്‍ത്തി തീരുമാനിച്ചത്.
RELATED STORIES

0 comments:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ