മുംബൈ: കൊച്ചി ടീമിന്റെ ആരാധകരെ നിരാശയിലാഴ്‌ത്തിക്കൊണ്ട് സൗരവ് ഗാംഗുലി പൂനൈ വാരിയേഴ്‌സ് ടീമിനായി ഐ പി എല്‍ കളിക്കും. നാല് ലക്ഷം രൂപ അടിസ്ഥാന വിലയുള്ള ഗാംഗുലിയെ പരുക്കേറ്റ ആശിഷ് നെഹ്‌റയ്‌ക്ക് പകരമായാണ് വാരിയേഴ്‌സ് സ്വന്തമാക്കിയത്.
നാളെ നടക്കുന്ന മത്സരത്തില്‍ ഗാംഗുലി പാഡണിയും. ആദ്യ ജയങ്ങള്‍ക്കുശേഷം ബാറ്റിംഗ് സൈഡില്‍ മോശമായ വാരിയേഴ്‌സിന് ഗാംഗുലിയുടെ വരവ് കരുത്തുപകരുമെന്നാണ് പ്രതീക്ഷ.
നേരത്തേ ഗാംഗുലിക്കായി കൊച്ചിന്‍ ടസ്‌കേഴ്‌സ് രംഗത്തെത്തിയിരുന്നു. ഇതിന് മറ്റു ടീമുകള്‍ വിലങ്ങുനിന്നതോടെ അത് നടക്കാതെപോയി. എങ്കിലും ഈ സീസണില്‍ കൊച്ചി ടീമിനായി ഗാംഗുലി കളത്തിലിറങ്ങുമെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍.
ഈമാസം 18 ന് മഹേല ജയവര്‍ധനയ്‌ക്ക് ശ്രീലങ്കയിലേയ്‌ക്ക് മടങ്ങേണ്ടതുണ്ട്. ഈ സമയത്ത് ജയവര്‍ധനയ്‌ക്ക് പകരക്കാരനായി ഗാംഗുലി ടസ്‌കേഴ്‌സിലെത്തുമെന്നായിരുന്നു കഴിഞ്ഞദിവസംവരെ കേട്ടിരുന്ന വാര്‍ത്ത.
RELATED STORIES

0 comments:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ