ജനപ്രിയ പോസ്റ്റുകള്‍‌

write a review

Review http://suchakam.blogspot.com/ on alexa.com
ജാലകം
Photobucket
IndiBlogger - The Indian Blogger Community
Your code goes here

advt

advt

വോണിന്‌ മതിയായി; പന്തെറിയല്‍ മതിയാക്കുന്നു

Buzz It
2011 മേയ് 4, ബുധനാഴ്‌ച

ബാംഗ്ലൂര്‍: ഷെയ്‌ന്‍ വോണിന്‌ ഐ പി എല്ലിലെ മത്സരങ്ങളും മടുത്തുവെന്ന്‌ റിപ്പോര്‍ട്ട്‌. ഐ പി എല്ലിന്റെ ഈ സീസണോടെ കളിക്കളത്തില്‍നിന്നും പൂര്‍ണമായും മാറി നില്‍ക്കാനാണ്‌ വോണിന്റെ തീരുമാനമത്രേ. അതേസമയം രാജസ്ഥാന്‍ റോയല്‍സിന്റെ കോച്ച്‌ എന്ന നിലയില്‍ അദ്ദേഹം തുടര്‍ന്നേയ്‌ക്കും.
വോണിന്റെ കാമുകി എലിസബത്ത്‌ ഹാര്‍ലിയാണ്‌ ഒരു മാസികയ്‌ക്ക്‌ നല്‍കിയ അഭിമുഖത്തില്‍ ഇക്കാര്യം വെളിപ്പെടുത്തിയത്‌. ഇതിനോട്‌ വോണ്‍ പ്രതികരിച്ചിട്ടില്ല. അതേസമയം അടുത്ത സീസണില്‍ കളിക്കാരനെന്ന നിലയില്‍ വോണ്‍ ടീമിനൊപ്പം ഉണ്ടാകില്ലെന്ന്‌ രാജസ്ഥാന്‍ റോയല്‍സ്‌ വൃത്തങ്ങള്‍ പറയുന്നു.
അന്താരാഷ്‌ട്ര മത്സരങ്ങളില്‍നിന്ന്‌ വര്‍ഷങ്ങള്‍ക്ക്‌ മുമ്പേ വിരമിച്ച വോണ്‍ കഴിഞ്ഞ നാല്‌ വര്‍ഷമായി ഐ പി എല്ലില്‍ മാത്രമാണ്‌ കളിക്കുന്നത്‌. അടുത്ത സുഹൃത്തായ ശില്‍പാ ഷെട്ടിയാണ്‌ വോണിനെ റോയല്‍സില്‍ എത്തിച്ചത്‌. അന്നുമുതല്‍ ടീമിന്റെ ക്യാപ്‌ടനും കോച്ചുമാണ്‌ വോണ്‍. കഴിഞ്ഞ സീസണില്‍തന്നെ കളി അവസാനിപ്പിക്കാന്‍ വോണ്‍ തീരുമാനിച്ചിരുന്നു.
ടീമിനെ ശക്തമായ നിലയിലെത്തിച്ചശേഷമാവാം കളി അവസാനിപ്പിക്കുകയെന്ന ശില്‍പയടക്കമുള്ളവരുടെ അഭ്യര്‍ത്ഥന കണക്കിലെടുത്താണ്‌ ഈ വര്‍ഷം അദ്ദേഹം കളത്തിലിറങ്ങിയത്‌. നിലവില്‍ പോയിന്റ്‌ നിലയില്‍ മൂന്നാം സ്ഥാനത്താണ്‌ റോയല്‍സ്‌. ആദ്യ സീസണിലേതുപോലെ ഇത്തവണയും ടീമിനെ ചാമ്പ്യന്‍മാരാക്കിക്കൊണ്ട്‌ കളിയില്‍നിന്നും വിടവാങ്ങാനാണ്‌ വോണ്‍ ലക്ഷ്യമിടുന്നത്‌. തന്റെ സഹതാരങ്ങളോട്‌ അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയതായും സൂചനയുണ്ട്‌.
സാമ്പത്തികമായി ഏറെ തകര്‍ന്ന അവസ്ഥയിലാണ്‌ ടീം. അതുകൊണ്ടുതന്നെ ചെലവുകുറയ്‌ക്കല്‍ നടപടികളിലേയ്‌ക്കും ടീം മാനേജ്‌മെന്റ്‌ നീങ്ങുന്നുണ്ട്‌.

RELATED STORIES

0 comments:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ