ന്യൂഡല്‍ഹി: നീരജ് ഗ്രോവര്‍ വധക്കേസില്‍ ശിക്ഷ കഴിഞ്ഞ പുറത്തിറങ്ങിയ കന്നഡനടി മരിയ സൂസൈരാജായിരിക്കും തന്റെ പുതിയ നായികയെന്ന് രാം ഗോപാല്‍ വര്‍മ്മ. മരിയയെ നായികയാക്കി ചിത്രമെടുക്കുന്നതിന് അവരുമായി കരാറില്‍ ഏര്‍പ്പെടാന്‍ താന്‍ ശ്രമിക്കുകയാണെന്ന് രാംഗോപാല്‍ വര്‍മ്മ തന്റെ ട്വിറ്റിലൂടെ അറിയിച്ചു. ഒരു നടിയെന്ന നിലയില്‍ പേരെടുക്കാന്‍ ആഗ്രഹിച്ച മരിയക്ക് കൊലപാതകകേസിലെ പ്രതിയെന്ന കുപ്രസിദ്ധിയാണ് ലഭിച്ചത്. ഇപ്പോള്‍ മരിയ ജയില്‍ മോചിതയായി. അവരുമായി ഒരു കരാറുണ്ടാക്കണമെന്നാണ് തന്റെ ആഗ്രഹമെന്നും രാംഗോപാല്‍ വര്‍മ്മ പറയുന്നു. വര്‍മ്മയുടെ നോട്ട് എ ലവ് സ്റ്റോറി എന്ന സിനിമ നീരജ് ഗ്രോവര്‍ വധക്കേസിനെ ആസ്പദമാക്കി നിര്‍മ്മിച്ചതായിരുന്നു.
RELATED STORIES
RELATED STORIES
0 comments:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ