നഡിയ: അച്ഛന് കണ്ണും സഹോദരന് കിഡ്‌നിയും നല്‍കാനായി 12കാരി ആത്മഹത്യ ചെയ്‌തു. പക്ഷേ ആത്മഹത്യാ കുറിപ്പ് കണ്ടെടുക്കാന്‍ താമസിച്ചതിനാല്‍ 12 കാരിയുടെ ആഗ്രഹം സഫലമാകാതെപോയി.
ധന്‍തലായിലെ ത്സോര്‍പാറയിലാണ് സംഭവം. കഴിഞ്ഞ ജൂണ്‍ 27 നാണ് ആറാം ക്ലാസ് വിദ്യാര്‍ഥിനിയായ മുംപി സര്‍ക്കാര്‍ വിഷം കഴിച്ചത്. മുംപിയുടെ അച്ഛന്‍ മൃദുല്‍ സര്‍ക്കാര്‍ ദിവസവേതനക്കാരനാണ്. ദൂരക്കാഴ്‌ച നഷ്ടപ്പെട്ട മൃദുലിന് കാഴ്‌ച ശരിയാകാന്‍ ഓപറേഷന്‍ വേണമെന്നാണ് ഡോക്ടര്‍മാര്‍ പറഞ്ഞത്. കിഡ്‌നി തകരാറിലായ സഹോദരനും ശസ്‌ത്രക്രിയ ആവശ്യമുണ്ട്.
ഇത് സംബന്ധിച്ച മുതിര്‍ന്നവരുടെ സംഭാഷണം കേട്ട മുംപി അച്ഛന് കണ്ണും സഹോദരന് കിഡ്‌നിയും നല്‍കാനായി സ്വയം ജീവനൊടുക്കാന്‍ തീരുമാനിച്ചു. എട്ടാം ക്ലാസില്‍ പഠിക്കുന്ന സഹോദരിയോട് ഇതേക്കുറിച്ച് പറഞ്ഞെങ്കിലും അവള്‍ ചിരിച്ചുതള്ളുകയായിരുന്നു. തുടര്‍ന്നാണ് വീട്ടില്‍ ആരും ഇല്ലാത്ത സമയത്ത് മുംപി കീടനാശിനി കഴിച്ചത്.
പിന്നീട് അച്ഛന്റെ അടുത്തേക്ക പോയ മുംപി ഒരാള്‍ തന്നെ ബലം പ്രയോഗിച്ച് കീടനാശിനി കഴിപ്പിച്ചുവെന്നും വയറ് വേദനിക്കുന്നുമെവന്നും പറഞ്ഞു. ഉടന്‍തന്നെ മംപിയെ അടുത്തുള്ള ആശുപത്രിയില്‍ മൃദുല്‍ എത്തിച്ച് ചികിത്സ ലഭ്യമാക്കിയെങ്കിലും ഫലമുണ്ടാകാതെപോയി. മുംപിയുടെ സംസ്‌കാര ചടങ്ങുകള്‍ എല്ലാം കഴിഞ്ഞാണ് ആത്മഹത്യാ കുറിപ്പ് വീട്ടുകാരുടെ കയ്യില്‍ ലഭിച്ചത്.

RELATED STORIES
0 comments:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ