ജനപ്രിയ പോസ്റ്റുകള്‍‌

write a review

Review http://suchakam.blogspot.com/ on alexa.com
ജാലകം
Photobucket
IndiBlogger - The Indian Blogger Community
Your code goes here

advt

advt

എനിക്ക്‌ എന്റെ സ്വകാര്യത വേണം: നയന്‍താര

Buzz It
2011, ജൂലൈ 14, വ്യാഴാഴ്‌ച

ചെന്നൈ: തന്റെ ജീവിതം മറ്റൊരു ഘട്ടത്തിലേക്ക്‌ കടക്കുകയാണെന്ന്‌ തെന്നിന്ത്യന്‍ താരസുന്ദരി നയന്‍താര. ജീവിതത്തിന്റെ അടുത്ത ഘട്ടത്തിലേക്ക്‌ കടക്കുകയാണ്‌ ഞാനിപ്പോള്‍. സെലിബ്രിറ്റികളുടെ വ്യക്തി ജീവിതത്തിന്‌ പിന്നാലെ മാധ്യമങ്ങള്‍ ഉണ്ടാകുമെന്ന്‌ എനിക്കറിയാം. പക്ഷേ എനിക്കിപ്പോള്‍ സ്വകാര്യത ആവശ്യമാണ്‌. എന്റെ ജീവിതത്തില്‍ എന്തെങ്കിലും സംഭവിക്കുന്നുണ്ടെങ്കില്‍ അത്‌ ഞാന്‍ തന്നെ മാധ്യമങ്ങളെ അറിയിച്ചുകൊള്ളാം - നയന്‍സ്‌ പറയുന്നു.
പ്രഭുദേവയുമായുള്ള വിവാഹത്തെക്കുറിച്ച്‌ പ്രതികരിക്കാന്‍ നയന്‍സ്‌ തയ്യറായില്ല. അതേസമയം താന്‍ വെജിറ്റേറിയന്‍ ആയതും സ്ഥിരമായി ക്ഷേത്രങ്ങള്‍ സന്ദര്‍ശിക്കുന്നതും സിനിമയ്‌ക്ക്‌ വേണ്ടിയാണെന്നും നയന്‍സ്‌ ഓര്‍മിപ്പിച്ചു. ദേവതകളുടെ വേഷങ്ങള്‍ സിനിമയില്‍ അവതരിപ്പിക്കുമ്പോള്‍ ഡൂട്ടിംഗ്‌ തീരുംവരെ ക്ഷേത്രത്തില്‍പോകുന്നതും നോണ്‍വെജ്‌ ഉപേക്ഷിക്കുന്നതും എല്ലാ നടിമാരുടെയും സ്വഭാവമാണ്‌. ഞാന്‍ മാത്രം ആ സ്വഭാവത്തില്‍നിന്ന്‌ മാറിനില്‍ക്കേണ്ടതുണ്ടോ? രാമരാജ്യത്തില്‍ സീതയുടെ വേഷത്തില്‍ അഭിനയിച്ച നയന്‍താര ചോദിച്ചു.
സിനിമ അഭിനയം അവസാനിപ്പിച്ചുവെന്ന്‌ പറഞ്ഞിട്ടില്ല. രാമരാജ്യത്തിനുശേഷം മറ്റൊരു കരാറിലും ഒപ്പിവച്ചിട്ടില്ലെന്നേ പറഞ്ഞിട്ടുള്ളൂ. എനിക്ക്‌ എന്ത്‌ ചെയ്യണമെന്ന്‌ തോന്നുന്നോ അത്‌ ചെയ്യാന്‍ ഒരു തടസവുമില്ല. ഇപ്പോള്‍ ജീവിതം ഒരു മാറ്റത്തിലാണ്‌. ആ മാറ്റം ഞാന്‍ ആസ്വദിക്കുകയും ചെയ്യുന്നു - നയന്‍സ്‌ പറഞ്ഞു.



RELATED STORIES 

1 comments:

അജ്ഞാതന്‍ പറഞ്ഞു...

സ്വകാര്യത അവകാശമാണ്. അത് ഇരന്നു വാങ്ങേണ്ടതല്ല.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ