ജനപ്രിയ പോസ്റ്റുകള്‍‌

write a review

Review http://suchakam.blogspot.com/ on alexa.com
ജാലകം
Photobucket
IndiBlogger - The Indian Blogger Community
Your code goes here

advt

advt

അശ്ലീല സി ഡി: സണ്‍ ടി വിക്കെതിരെ രഞ്‌ജിത

Buzz It
2011, ജൂലൈ 13, ബുധനാഴ്‌ച

ചെന്നൈ: സ്വാമി നിത്യാനന്ദയുമായുള്ള തന്റെ കിടപ്പറ രംഗം സംപ്രേക്ഷണം ചെയ്‌ത സണ്‍ ടി വിക്കെതിരെ നടി രഞ്‌ജിത പരാതി നല്‍കി. ചെന്നൈ സിറ്റി പൊലീസ്‌ കമ്മിഷണര്‍ ഓഫീസില്‍ നേരിട്ടെത്തിയാണ്‌ പരാതി നല്‍കിയത്‌. വ്യാജ സി ഡിയാണ്‌ സണ്‍ ടി വി സംപ്രേക്ഷണം ചെയ്‌തത്‌. തന്റെ മുഖം മോര്‍ഫ്‌ ചെയ്‌താണ്‌ സി ഡിയില്‍ ഉള്‍പ്പെടുത്തിയതെന്നും രഞ്‌ജിത പരാതിയില്‍ പറയുന്നു. ദിനകരന്‍ പത്രം, നക്കീരന്‍ വാരിക എന്നിവയ്‌ക്കെതിരെയും പരാതി നല്‍കിയിട്ടുണ്ട്‌.
സംഭവത്തില്‍ ഇതുവരെ പരാതി നല്‍കാന്‍ തയ്യറാവാതിരുന്നത്‌ ജീവനില്‍ പേടിയുള്ളതിനാലായിരുന്നു. ഭരണമാറ്റത്തോടെ ആ പേടിയൊഴിഞ്ഞതായി രഞ്‌ജിത മാധ്യമപ്രവര്‍ത്തകരോട്‌ പറഞ്ഞു. വന്‍ തുക നല്‍കിയാല്‍ വ്യാജ സി ഡി സംപ്രേക്ഷണം ചെയ്യാതിരിക്കാമെന്ന്‌ ചിലര്‍ തന്നോട്‌ പറഞ്ഞതായും രഞ്‌ജിത വെളിപ്പെടുത്തി. എന്നാല്‍ പണം ആവശ്യപ്പെട്ടവര്‍ ആരെന്ന്‌ വ്യക്തമാക്കാന്‍ അവര്‍ തയ്യാറായില്ല.
മാധ്യമങ്ങള്‍ തന്നെ വ്യക്തിപരമായി അപകീര്‍ത്തിപ്പെടുത്തുകയായിരുന്നു. സ്‌ത്രീത്വതത്തിന്‌ വില കല്‍പ്പിക്കാത്ത രീതിയിലാണ്‌ ചില മാധ്യമങ്ങള്‍ അപവാദ പ്രചരണം നടത്തിയത്‌. കഴിഞ്ഞ ഒന്നര വര്‍ഷമായി ഈ മാധ്യമങ്ങള്‍ തന്നെ വേട്ടയാടുകയായിരുന്നുവെന്നും രഞ്‌ജിത കുറ്റപ്പെടുത്തി. 

RELATED STORIES

0 comments:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ