ജനപ്രിയ പോസ്റ്റുകള്‍‌

write a review

Review http://suchakam.blogspot.com/ on alexa.com
ജാലകം
Photobucket
IndiBlogger - The Indian Blogger Community
Your code goes here

advt

advt

സെലക്ടീവായിട്ടും നമ്പര്‍ വണ്‍ നയന്‍സ്‌

Buzz It
2010, ഡിസംബർ 20, തിങ്കളാഴ്‌ച

ചെന്നൈ: ഗ്ലാമര്‍ വേഷങ്ങള്‍ ഉപേക്ഷിച്ചിട്ടും ഏറെ സെലക്ടീവ്‌ ആയിട്ടും തെന്നിന്ത്യയില്‍ ഏറെ പ്രിയം ഇപ്പോഴും നയന്‍താരയ്‌ക്കുതന്നെ. തെന്നിന്ത്യയിലെ എല്ലാ ഭാഷാ ചിത്രങ്ങളിലും നയന്‍സിന്‌ മികച്ച വിജയങ്ങള്‍ സമ്മാനിച്ച വര്‍ഷമാണ്‌ കടന്നുപോകുന്ന 2010. തമിഴില്‍ മാത്രമല്ല, മലയാളം, കന്നഡ, തെലുങ്ക്‌ ഭാഷകളിലും നയന്‍സിന്റെ ചിത്രങ്ങള്‍ ഈ വര്‍ഷം സൂപ്പര്‍ഹിറ്റായി.
ബോസ്‌ എങ്കിറ ഭാസ്‌കരന്‍ കോളിവുഡില്‍ ബ്ലോക്ക്‌ ബസ്‌റ്റര്‍ സിനിമയായിരുന്നു. ആഡൂര്‍, സിംഹ എന്നീ ചിത്രങ്ങള്‍ ടോളിവുഡില്‍ സൂപ്പര്‍ ഹിറ്റായി. സൂപ്പറെന്ന കന്നഡ ചിത്രം മറ്റൊരു ബ്ലോക്ക്‌ ബസ്‌റ്റര്‍. ഇതിനിടയില്‍ മലയാളത്തില്‍ അഭിനയിച്ച ബോഡിഗാര്‍ഡും ഹിറ്റായി. ശ്യാമപ്രസാദിന്റെ ഇലക്‌ട്ര നയന്‍സിന്റെ അഭിനയ ജീവിതത്തിലെ വഴിത്തിരിവായാണ്‌ വിശേഷിപ്പിക്കപ്പെടുന്നത്‌.
ഗോവ, തിരുവനന്തപുരം ചലച്ചിത്ര മേളകളില്‍ ഏറെ ശ്രദ്ധിക്കപ്പെട്ട ചിത്രമാണ്‌ ഇലക്‌ട്ര. താമസിയാതെ പുറത്തിറങ്ങുന്ന തെലുങ്കു ചിത്രം രാം രാജ്യയിലെ സീതയുടെ വേഷം ഏറെ പ്രതീക്ഷ നല്‍കുന്നതാണെന്ന്‌ നയന്‍സ്‌ പറയുന്നു. ഈ ചിത്രവും കൂടി പുറത്തിറങ്ങുന്നതോടെ ദേശീയ അവാര്‍ഡിന്റെ പടിവാതിക്കലേക്ക്‌ നയന്‍സും എത്തിച്ചേരുമെന്നാണ്‌ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്‌.
2009 നയന്‍സിന്‌ മോശം വര്‍ഷമായിരുന്നു. കൈനിറയേ ചിത്രങ്ങളുണ്ടായിരുന്നിട്ടും കാര്യമായ വിജയം ഉണ്ടായില്ല. അതേസമയം കടന്നുപോകുന്ന 2010 ല്‍ എല്ലാ തെന്നിന്ത്യന്‍ ഭാഷകളിലും മുന്‍നിരയിലെത്താനും കഴിഞ്ഞു. ഒരു വര്‍ഷംതന്നെ തെന്നിന്ത്യയിലെ എല്ലാ ഭാഷകളിലും സൂപ്പര്‍ ഹിറ്റുകള്‍ ലഭിക്കുകയെന്ന അത്യപൂര്‍വ ഭാഗ്യവും ഇതോടെ നയന്‍സിന്‌ സ്വന്തം.  


RELATED STORIES

0 comments:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ