ജനപ്രിയ പോസ്റ്റുകള്‍‌

write a review

Review http://suchakam.blogspot.com/ on alexa.com
ജാലകം
Photobucket
IndiBlogger - The Indian Blogger Community
Your code goes here

advt

advt

പുതുമുഖങ്ങള്‍ക്ക്‌ സ്വാഗതം: നാഗാര്‍ജ്ജുന

Buzz It
2010, ഡിസംബർ 22, ബുധനാഴ്‌ച

ഹൈദ്രാബാദ്‌: തന്നെ നായകനാക്കി സിനിമയെടുക്കാന്‍ തയ്യാറുള്ള പുതുമുഖങ്ങള്‍ക്ക്‌ എന്നും താന്‍ പിന്തുണ നല്‍കിയിട്ടുണ്ടെന്ന്‌ ടോളിവുഡിലെ സൂപ്പര്‍താരം നാഗാര്‍ജ്ജുന. പുതുമുഖ സംവിധായകരുടെയും തിരക്കഥാകൃത്തുക്കളുടെയും ഒപ്പും കൂടുതല്‍ ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുള്ളത്‌ താനാണ്‌. പുതുമയുള്ള ആശയങ്ങള്‍ പുതുമുഖങ്ങളിലുണ്ടാവുമെന്ന തന്റെ വിശ്വാസവും തിരിച്ചറിവുമാണ്‌ ഈ നിലപാടിന്‌ പിന്നിലെന്നും നാഗാര്‍ജ്ജുന പറഞ്ഞു.
ഒരു പുതുമുഖം തന്നെ സമീപിക്കുമ്പോള്‍ അവര്‍ എത്രത്തോളം ആത്മാര്‍ത്ഥതയും കഴിവുമുള്ളവരാണെന്ന്‌ പരീക്ഷിച്ചറിയുകയാണ്‌ ആദ്യം ചെയ്യുന്നത്‌. കഴിവുള്ളവരാണെന്നുകണ്ടാല്‍ തിരക്കഥയിലെ ചെറിയപാളിച്ചകള്‍പോലും കണ്ടില്ലെന്ന്‌ നടിക്കും. അവരുടെ ആശയങ്ങള്‍ക്കുള്ള പുതുമതന്നെയാവും കാരണം.
മറ്റ്‌ ഭാഷകളിലും നിരവധി ഓഫറുകള്‍ ലഭിക്കുന്നുണ്ടെങ്കിലും ടോളിവുഡില്‍തന്നെ തുടര്‍ന്നും നില്‍ക്കാനാണ്‌ താത്‌പര്യം. ക്രിമിനല്‍, ഖുദാഗവാ എന്നിവ ഹിറ്റായപ്പോള്‍ ബോളിവുഡില്‍ സ്ഥിരമായി നില്‍കാന്‍ പലരും ഉപദേശിച്ചതാണ്‌. രാംഗോപാല്‍ വര്‍മ്മ മുംബൈയിലേക്ക്‌ താമസം മാറ്റിയപ്പോള്‍ കൂടെവരാനും ക്ഷണിച്ചു. പക്ഷേ ഹൈദ്രാബാദ്‌ വിടാന്‍ ഞാനില്ല. എന്നെ ആര്‍ക്കെങ്കിലും വേണമെങ്കില്‍ അവര്‍ ഹൈദ്രാബാദിനു വരണം. അല്ലാതെ അങ്ങോട്ടേക്ക്‌ പോകാന്‍ താനില്ലെന്നും നാഗാര്‍ജ്ജുന വ്യക്തമാക്കി. 



RELATED STORIES

0 comments:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ