ജനപ്രിയ പോസ്റ്റുകള്‍‌

write a review

Review http://suchakam.blogspot.com/ on alexa.com
ജാലകം
Photobucket
IndiBlogger - The Indian Blogger Community
Your code goes here

advt

advt

പ്രഭുദേവ-നയന്‍താര വിവാഹം മുംബൈയില്‍!

Buzz It
2011, ഓഗസ്റ്റ് 1, തിങ്കളാഴ്‌ച

മുംബൈ: തെന്നിന്ത്യന്‍ താരസുന്ദരി നയന്‍താരയും പ്രഭുവേദയുമായുള്ള വിവാഹം മുംബൈയില്‍ നടക്കുമെന്ന്‌ സൂചന. ബോളിവുഡില്‍ തിരക്കേറുന്ന പ്രഭദേവയും നയന്‍താരയും അവിടെതന്നെ സ്ഥിരതാമസമാക്കുമെന്നും സൂചനയുണ്ട്‌. ഇവരുടെ വിവാഹദിനം ഇനിയും ഔദ്യോഗികമായി പുറത്തുവിട്ടിട്ടില്ല.
തമിഴ്‌നാട്ടിലെ ഏതെങ്കിലും പട്ടണത്തിലാവും ഇവരുടെ വിവാഹമെന്നായിരുന്നു ആദ്യം പുറത്തുവന്ന വാര്‍ത്തകള്‍. എന്നാല്‍ വിവാഹം മുംബൈയിലേക്ക്‌ മാറ്റാനാണ്‌ തീരുമാനമെന്ന്‌ ഇവരുടെ സുഹൃത്തുക്കള്‍ പറയുന്നു. ഇവരെ വിടാതെ പിന്തുടരുന്ന പാപ്പരാസികളില്‍നിന്നും രക്ഷപ്പെടാനാണ്‌ ഈ നീക്കമത്രേ. വിവാഹദിനവും സ്ഥലവും രഹസ്യമാക്കി വയ്‌ക്കുന്നതും അതുകൊണ്ടാണെന്നും സുഹൃത്തുക്കള്‍ ചൂണ്ടിക്കാട്ടുന്നു.
റംലത്തില്‍നിന്നും പ്രഭുദേവ വിവാഹമോചനം നേടിയപ്പോള്‍തന്നെ നയന്‍താരയുമായുള്ള വിവാഹം ഉടനുണ്ടാവുമെന്ന്‌ സൂചിപ്പിച്ചിരുന്നു. ബോളിവുഡില്‍ റൗഡി റാത്തോറിന്റെ ചിത്രീകരണം പൂര്‍ത്തിയായ ശേഷമാവും വിവാഹമെന്നും സൂചനയുണ്ടായിരുന്നു. ഇപ്പോള്‍ ഈ ചിത്രത്തിന്റെ ജോലിയൊക്കെകഴിഞ്ഞു. പ്രഭുദേവ മുംബൈയിലുമുണ്ട്‌. ഇതാണ്‌ വിവാഹം മുംബെയില്‍ നടക്കുമെന്ന്‌ അഭ്യൂഹങ്ങള്‍ക്ക്‌ ആധാരം.
അതേസമയം പാപ്പരാസികള്‍ ഇനി മുംബൈയിലായിരിക്കും ശ്രദ്ധിക്കുകയെന്നതിനാല്‍ തമിഴ്‌നാട്ടിലോ കേരളത്തിലോ ആകും ഇവരുടെ വിവാഹം നടക്കുകയെന്നും അഭ്യൂഹമുണ്ട്‌.

RELATED STORIES

0 comments:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ