ചെന്നൈ: പ്രഭുദേവയുമായി വിവാഹത്തിനൊരുങ്ങുന്ന നയന്‍താര മതം മാറി. ചെന്നൈ ആര്യസമാജത്തിലെത്തി ഹിന്ദുമതത്തിലേക്ക് മാറിയ നയന്‍സ് `നയന്‍താര' എന്നത് തന്റെ ഔദ്യോഗിക നാമമായി തിരഞ്ഞെടുക്കുകയും ചെയ്‌തു. വിവാഹത്തിന് മുമ്പ് പ്രഭുദേവ മതം മാറുമെന്നായിരുന്നു വാര്‍ത്തകള്‍ പ്രചരിച്ചിരുന്നത്. ഓണത്തിന് മുമ്പ് നയന്‍താര-പ്രഭുദേവ വിവാഹം നടക്കുമെന്നാണ് സൂചന.
ഞായറാഴ്‌ചയാണ് ചെന്നൈ ആര്യസമാജത്തിന്റെ ക്ഷേത്രത്തില്‍ നയന്‍താര എത്തിയത്. ഡയാന മറിയം കുര്യന്‍ എന്നതായിരുന്നു നയന്‍സിന്റെ യഥാര്‍ത്ഥ പേര്‍. ഈ പേര്‍ ഉപേക്ഷിച്ച് നയന്‍താര എന്നത് ഔദ്യോഗിക പേരാക്കുകയും ചെയ്‌തു. ശുദ്ധികര്‍മങ്ങള്‍ക്ക് ശേഷം ഹോമം നടത്തുകയും ഗായത്രി മന്ത്രങ്ങള്‍ ചൊല്ലുകയും ചെയ്‌തു. തുടര്‍ന്ന് ഹിന്ദുമതത്തിലേക്ക് മതം മാറിയതിന്റെ സര്‍ട്ടിഫിക്കറ്റ് ക്ഷേത്രം ഭാരവാഹികള്‍ നയന്‍താരയ്‌ക്ക് നല്‍കി.
RELATED STORIES

1 comments:
കഴിഞ്ഞ ദിവസം നമ്മുടെ ബൂലോകത്ത്, മതം മാറുന്ന്തിൽ മനം നൊന്ത ഒരു പോസ്റ്റ് കണ്ടിരുന്നു. അത് ഏതോ പാവം ആദിവാസിയെക്കുറിച്ച് ആയിരുന്നൂ. ഇവിടെ കമലാസുരയ്യായെയും, നയൻ താരയെ പ്പോലെയും ഉള്ള മഹൽ വ്യക്തികൾ മതം മാറിയാൽ ഒരു എസ് എൻ ഡീ പി ക്കും പരാതി യില്ല, വല്ല പട്ടിണിപ്പാവങ്ങൾ മതം മാറിയാൽ അത് ഉടെനെ നിർബ്ബന്ദിത മതം മാറ്റമായി ചിത്രീകരിക്കയും ആരെങ്കിലും ആ പാവങ്ങൾക്ക് നാഴി അരി കൊടുത്താൽ കൊടുത്തവന്റെ വീട്ടിൽ കയറി അവനെ തല്ലുന്നതും ആണു` വലിയ സാമുഹ്യ സേവനമായി ചില സംഘടനകൾ കാണുന്നത്. മനുംഷ്യൻ നല്ലതെന്ന് അവനുതോനുന്ന ഏതു മതവും സ്വീകരിക്കാൻ അവനെ നമുക്ക് അനുവദിക്കയും അത് അംഗീകരിക്കയും ചെയ്യാം. " മതം ഏതായാലും മനുഷ്യൻ നന്നായാൽ മതി ". ഞാൻ പറഞ്ഞതല്ല, ഗുരുസ്വാമികൾ പറഞ്ഞതാണു്.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ