ജനപ്രിയ പോസ്റ്റുകള്‍‌

write a review

Review http://suchakam.blogspot.com/ on alexa.com
ജാലകം
Photobucket
IndiBlogger - The Indian Blogger Community
Your code goes here

advt

advt

അനില്‍ കപൂറിന്റെ മകള്‍ ഹോളിവുഡിലേക്ക്‌

Buzz It
2010, ജൂലൈ 8, വ്യാഴാഴ്‌ച

ന്യൂഡല്‍ഹി: അനില്‍കപൂറിന്റെ മകള്‍ സോനം കപൂര്‍ ബോളിവുഡില്‍നിന്നും ഹോളിവുഡിലേക്ക്‌ ചേക്കേറുന്നു. കഴിഞ്ഞ ആറുമാസത്തിനിടെ രണ്ട്‌ അവസരങ്ങളാണ്‌ സോനം കപൂറിനെ തേടിയെത്തിയിട്ടുള്ളത്‌. ഇതില്‍ ഒരു ചിത്രത്തില്‍ സോനം അഭിനയിക്കുമെന്ന്‌ ഉറപ്പായിക്കഴിഞ്ഞു.
പിതാവ്‌ അനില്‍കപൂര്‍തന്നെയാണ്‌ ഹോളിവുഡിലേക്ക്‌ സോനത്തിന്‌ വഴിതുറന്നുകൊടുത്തത്‌. ലോസ്‌ ആഞ്ചലസിലുള്ള അനില്‍ ഒരു ഇന്തോ-അമേരിക്കന്‍ പ്രൊഡക്ഷന്‍ കമ്പനി ആരംഭിക്കാനുള്ള ശ്രമത്തിലാണ്‌. ഇത്‌ സംബന്ധിച്ച്‌ റെഡ്‌ അവര്‍ ഫിലിംസ്‌ ഉടമ ബെന്‍ സ്‌റ്റെല്ലറുമായി അനില്‍ ചര്‍ച്ച നടത്തിയിരുന്നു. സംഭാഷണമധ്യേ അനില്‍തന്നെയാണ്‌ മകള്‍ അഭിനേതാവാണെന്ന്‌ അറിയിച്ചത്‌.
ബെന്‍ നിര്‍ദ്ദേശിച്ചപ്രകാരം അനില്‍ മകള്‍ അഭിനയിച്ച സിനിമയിലെ രംഗങ്ങള്‍ എത്തിച്ചുകൊടുത്തു. അതുകണ്ടശേഷമാണ്‌ തന്റെ പുതിയ ചിത്രത്തില്‍ അഭിനയിക്കാന്‍ സോനം കപൂറിനെ ബെന്‍ ക്ഷണിച്ചത്‌. ``ട്രിവിയ ഓണ്‍ 30 മിനിട്ട്‌സ്‌ ഓര്‍ ലെസ്‌'' എന്ന ചിത്രത്തിലാണ്‌ സോനത്തിനും അവസരം ലഭിക്കുന്നത്‌.
രണ്ട്‌ കള്ളന്‍മാര്‍ ഒരു പിസാ ഡെലിവറി വാന്‍ ഡ്രൈവറെ തട്ടിക്കൊണ്ടുപോകുകയും 30 മിനിട്ടുകൊണ്ട്‌ ബാങ്ക്‌ കൊള്ളയടിക്കാന്‍ അയാളെ നിര്‍ബന്ധിക്കുകയും ചെയ്യുന്നതാണ്‌ ഈ കഥയുടെ ഇതിവൃത്തം. ജെസി ഐസന്‍ബര്‍ഗ്‌, ഡാനി മക്‌ബ്രൈഡ്‌, മൈക്കല്‍ പെനാ എന്നിവരാണ്‌ പ്രധാന വേഷത്തില്‍ എത്തുന്നത്‌.

0 comments:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ