ജനപ്രിയ പോസ്റ്റുകള്‍‌

write a review

Review http://suchakam.blogspot.com/ on alexa.com
ജാലകം
Photobucket
IndiBlogger - The Indian Blogger Community
Your code goes here

advt

advt

വിശ്വാസക്കുറവ്‌: ജര്‍മനിയില്‍ മൂന്നിലൊന്ന്‌ പേര്‍ ഇന്റര്‍നെറ്റ്‌ ഉപയോഗിക്കാത്തവര്‍

Buzz It
2010, ജൂലൈ 9, വെള്ളിയാഴ്‌ച

ബര്‍ലിന്‍: ജര്‍മിനിയില്‍ മൂന്നിലൊന്ന്‌ ജനങ്ങള്‍ ഇന്റര്‍നെറ്റ്‌ ഉപയോഗിക്കാത്തവരാണെന്ന്‌ അടുത്തിടെ നടത്തിയ ഒരു സര്‍വെയില്‍ കണ്ടെത്തി. 14 വയസിനു മുകളിലുള്ളവരിലാണ്‌ സര്‍വെ നടന്നത്‌. വിവിധ ഏജന്‍സികള്‍ സംയുക്തമായി നടത്തിയ ഈ പഠന റിപ്പോര്‍ട്ട്‌ സര്‍ക്കാരിന്‌ സമര്‍പ്പിച്ചുകഴിഞ്ഞു.
19 മില്ല്യണ്‍ ജര്‍മന്‍ ജനതയില്‍ 14 വയസിന്‌ മുകളില്‍ പ്രായമുള്ളവരില്‍ 28 ശതമാനവും ഇന്റര്‍നെറ്റ്‌ ഉപയോഗിക്കാന്‍ താത്‌പര്യം ഇല്ലാതതവരാണ്‌. ഇതില്‍ ബഹുഭൂരിപക്ഷവും സ്‌ത്രീകളാണ്‌. ഇന്റര്‍നെറ്റ്‌ ഉപയോഗിച്ചിട്ടില്ലെന്നു മാത്രമല്ല ഇനി ഉപയോഗിക്കാന്‍ താത്‌പര്യവുമില്ലാത്തവരാണ്‌ സര്‍വെയില്‍ പങ്കെടുത്ത 24 ശതമാനം പേര്‍. ഇന്റര്‍നെറ്റിനെ വിശ്വസിക്കാന്‍ കഴിയില്ലെന്നാണ്‌ ഇത്തരക്കാരുടെ നിലപാടെന്ന്‌ റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു.
അതേസമയം കംപ്യൂട്ടര്‍ വിദ്യാഭ്യാസത്തിന്റെ ഭാഗമായതോടെ കുട്ടികളില്‍ ഇന്റര്‍നെറ്റ്‌ ഉപയോഗം കൂടിവരുന്നുണ്ട്‌. എന്നാല്‍ ഇക്കാര്യത്തില്‍ രാജ്യത്തിന്റെ കിഴക്ക്‌, പടിഞ്ഞാറ്‌ മേഖലകള്‍തമ്മില്‍ വന്‍ വ്യത്യാസമുണ്ട്‌. വേഗതയേറിയ ഇന്റര്‍നെറ്റ്‌ സൗകര്യം കിഴക്കന്‍ മേഖലയില്‍ ലഭിക്കുമ്പോള്‍ പടിഞ്ഞാറന്‍ മേഖലയില്‍ അവഗണനയാണ്‌ ഉള്ളതന്നെും റിപ്പോര്‍ട്ട്‌ ചൂണ്ടിക്കാട്ടുന്നു.

0 comments:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ