ജനപ്രിയ പോസ്റ്റുകള്‍‌

write a review

Review http://suchakam.blogspot.com/ on alexa.com
ജാലകം
Photobucket
IndiBlogger - The Indian Blogger Community
Your code goes here

advt

advt

ഗൂഗിള്‍ മുട്ടുമടക്കി; ചൈനയില്‍ നിയന്ത്രണം തുടരും

Buzz It
2010, ജൂലൈ 9, വെള്ളിയാഴ്‌ച

സണ്‍വാലി: ചൈനീസ്‌ സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങളില്‍ പ്രതിഷേധിച്ച്‌ അവിടത്തെ സേവനം അവസാനിപ്പിച്ച ഇന്റര്‍നെറ്റ്‌ സെര്‍ച്ച്‌ എന്‍ജിന്‍ ഗൂഗിള്‍ ഒടുവില്‍ മുട്ടുമടക്കി. സര്‍ക്കാരിന്റെ നിയന്ത്രണങ്ങള്‍ സ്വീകരിച്ചുകൊണ്ട്‌ ചൈനയില്‍ വീണ്ടും സര്‍വീസ്‌ ആരംഭിക്കാന്‍ തയ്യാറെടുക്കുകയാണ്‌ ഗൂഗിള്‍.
സര്‍ക്കാരിന്റെ നിയന്ത്രണങ്ങള്‍ അംഗീകരിച്ചുകൊണ്ട്‌ ചൈനയില്‍ പ്രവര്‍ത്തിക്കാന്‍ അനുവദിക്കണമെന്നാണ്‌ ഗൂഗിള്‍ ഇപ്പോള്‍ അഭ്യര്‍ഥിച്ചിട്ടുള്ളത്‌. ഇക്കാര്യത്തില്‍ ചൈനീസ്‌ സര്‍ക്കാരിന്റെ നിലപാട്‌ വ്യക്തമായിട്ടില്ല.
കഴിഞ്ഞ മാര്‍ച്ചിലാണ്‌ ഗൂഗിള്‍ ചൈനയിലെ സേവനം അവസാനിപ്പിച്ചത്‌. സര്‍ക്കാര്‍ ഏര്‍പ്പെടുത്തുന്ന കര്‍ശന നിയന്ത്രണങ്ങളില്‍ പ്രതിഷേധിച്ചായിരുന്നു ഇത്‌. അതിനു ശേഷം ഗൂഗിള്‍ സെര്‍ച്ച്‌ ചെയ്യുന്ന ഉപഭോക്താക്കള്‍ ഗൂഗിള്‍ ഹോംങ്കോഗിലേക്കായിരുന്നു തിരിച്ചുവിടപ്പെട്ടിരുന്നത്‌. ഇത്‌ കണ്ടെത്തിയ ചൈനീസ്‌ സര്‍ക്കാര്‍ അനന്തര നടപടികള്‍ നേരിടേണ്ടിവരുമെന്ന്‌ ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക്‌ മുന്നറിയിപ്പ്‌ നല്‍കി. തുടര്‍ന്ന്‌ ആ സേവനവും അവസാനിപ്പിക്കാന്‍ ഗൂഗിള്‍ നിര്‍ബന്ധിതരായി.
ഗുഗിള്‍ പൂര്‍ണമായും പുറത്തായതോടെ ചൈനയിലെ ആഭ്യന്തര സെര്‍ച്ച്‌ എന്‍ജിന്‍ ബൈദു വിപണി പൂര്‍ണമായും കൈയടക്കുകയും ചെയ്‌തു. നേരത്തേതന്നെ വിപണിയില്‍ 60 ശതമാനം ബൈദുവിന്റെ കൈവശമായിരുന്നു. ഈ പശ്ചാത്തലത്തിലാണ്‌ സര്‍ക്കാര്‍ നിബന്ധനകള്‍ അംഗീകരിക്കാന്‍ തയ്യാറാണെന്ന്‌ അറിയിച്ച്‌ ഗൂഗിള്‍ മുന്നോട്ടുവന്നിട്ടുള്ളത്‌.

0 comments:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ