ജനപ്രിയ പോസ്റ്റുകള്‍‌

write a review

Review http://suchakam.blogspot.com/ on alexa.com
ജാലകം
Photobucket
IndiBlogger - The Indian Blogger Community
Your code goes here

advt

advt

സിനിമാ മേഖലയില്‍ വൃത്തികെട്ട മത്സരം: സഞ്‌ജയ്‌ ദത്ത്‌

Buzz It
2011, ജൂലൈ 28, വ്യാഴാഴ്‌ച

മുംബൈ: സിനിമാ മേഖലയില്‍ വൃത്തികെട്ട മത്സരമാണ്‌ പലപ്പോഴും നടക്കുന്നതെന്ന്‌ സഞ്‌ജയ്‌ ദത്ത്‌. പണ്ടത്തെപ്പോലെയല്ല കാര്യങ്ങളിപ്പോള്‍. പതുക്കെയാണെങ്കിലും പ്രകടമായ മാറ്റം കാണുന്നുണ്ട്‌. വൃത്തികെട്ട കിടമത്സരങ്ങള്‍ കാണുമ്പോള്‍ വിഷമം തോന്നാറുണ്ടെന്നും 30 വര്‍ഷമായി ബോളിവുഡില്‍ നായകനാവുന്ന സഞ്‌ജയ്‌ ദത്ത്‌ പരിഭവിക്കുന്നു.
നായകര്‍ക്കിടയിലെ മത്സരം പണ്ടുമുണ്ടായിരുന്നു. എന്നാല്‍ പരസ്‌പരം ബഹുമാനിക്കാന്‍ ആര്‍ക്കും മടിയില്ലായിരുന്നു. 1981 ലാണ്‌ റോക്കിയിലൂടെ ഞാന്‍ ബോളിവുഡില്‍ എത്തിയത്‌. അന്നൊക്കെ ഒരു കുടുംബത്തെപ്പോലെയായിരുന്നു സിനിമാ മേഖല. ഇപ്പോള്‍ കുടുംബത്തെപ്പോലെ അല്ലെന്നതുമാത്രമല്ല കാര്യം, വൃത്തികെട്ട കളികളും കാണേണ്ടിവരുന്നു.
ഈ കളികളില്‍ പങ്കുചേരാന്‍ എനിക്ക്‌ താത്‌പര്യമില്ല. പങ്കുചേരുകയുമില്ല. ഞാന്‍ എന്റെ കാര്യങ്ങളേ നോക്കുന്നുള്ളൂ. പക്ഷേ മറ്റുകാര്യങ്ങള്‍ ശ്രദ്ധിക്കുന്നുമുണ്ട്‌. അവയൊക്കെ എന്നെ വേദനിപ്പിക്കുന്നുവെന്ന്‌ പറയാതിരിക്കാനാവില്ല.
മറ്റ്‌ നടന്‍മാരെയൊക്കെ ഞാന്‍ എന്റെ സഹോദരന്‍മാരായാണ്‌ കാണുന്നത്‌. ഷാറൂഖും സല്‍മാനുമൊക്കെ എന്നെ ബഹുമാനിക്കുന്നുണ്ട്‌. അതുകൊണ്ടുതന്നെ അവരെ ഞാനും ബഹുമാനിക്കുന്നുണ്ട്‌. സിനിമാ മേഖലയെ ഇപ്പോഴും ഒരു കുടുംബമായി തന്നെയാണ്‌ താന്‍ കാണുന്നതെന്നും 51 കാരനായ സഞ്‌ജയ്‌ പറയുന്നു. 
RELATED STORIES



0 comments:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ