ജനപ്രിയ പോസ്റ്റുകള്‍‌

write a review

Review http://suchakam.blogspot.com/ on alexa.com
ജാലകം
Photobucket
IndiBlogger - The Indian Blogger Community
Your code goes here

advt

advt

ലക്ഷ്‌മി റായിയോ??? അതാരായെന്ന്‌ സതീഷ്‌ കൗശിക്‌

Buzz It
2011, ജൂലൈ 29, വെള്ളിയാഴ്‌ച

മുംബൈ: സൗത്ത്‌ ഇന്ത്യന്‍ ഗ്ലാമര്‍താരം ലക്ഷ്‌മി റായ്‌ പുതിയ വിവാദത്തില്‍. ബോളിവുഡിലേക്ക്‌ പ്രേവശനത്തിന്‌ തയ്യാറെടുക്കുന്ന ലക്ഷ്‌മി റായ്‌ നടത്തിയ വെളിപ്പെടുത്തലുകളാണ്‌ ഇപ്പോള്‍ താരത്തിനെതന്നെ തിരിഞ്ഞുകൊത്തുന്നത്‌. താരത്തിന്റെ വാദങ്ങള്‍ കള്ളമെന്ന്‌ പറഞ്ഞ്‌ സംവിധായകന്‍ രംഗത്തെത്തിയിരിക്കുകയാണ്‌ ഇപ്പോള്‍.
ബോളിവുഡില്‍ തന്റെ രംഗപ്രവേശം ഉടന്‍ ഉണ്ടാകുമെന്ന്‌ ലക്ഷ്‌മി റായ്‌ മാസങ്ങള്‍ക്ക്‌ മുമ്പ്‌ വെളിപ്പെടുത്തിയിരുന്നു. നടനും സംവിധായകനുമായ സതീഷ്‌ കൗശിക്കിന്റെ പുതിയ ചിത്രം `തേരേ ബിനാ ജിയാ നഹീ ജായേ' യില്‍ നായികയായി താന്‍ ബോളിവുഡിലേക്ക്‌ പ്രവേശിക്കുകയാണെന്നായിരുന്നു ലക്ഷ്‌മി റായ്‌ പറഞ്ഞിരുന്നത്‌.
എന്നാല്‍ ഇത്‌ ലക്ഷ്‌മിതന്നെ ദിവസങ്ങള്‍ക്ക്‌ മുമ്പ്‌ മാറ്റിപ്പറഞ്ഞു. ആ സിനിമയുടെ സ്‌ക്രിപ്‌റ്റ്‌ വായിച്ചപ്പോള്‍ തനിക്ക്‌ ചേരാത്ത വേഷമാണെന്നു കണ്ടെന്നും അതിനാല്‍ സിനിമയില്‍നിന്നും പിന്‍മാറിയെന്നുമാണ്‌ ലക്ഷ്‌മി പറഞ്ഞത്‌. ആദ്യ സിനമയില്‍ ശ്രദ്ധിക്കപ്പെടണമെന്നുള്ളതിനാലാണ്‌ ഈ തീരുമാനം. മറ്റൊരു നല്ല അവസരം ലഭിക്കുമെന്ന്‌ പ്രതീക്ഷിക്കുന്നുവെന്നും ലക്ഷ്‌മി പറഞ്ഞു.
ഇതേതുടര്‍ന്നാണ്‌ മാധ്യമപ്രവര്‍ത്തകര്‍ സതീഷ്‌ കൗശിക്കിനെ ബന്ധപ്പെട്ടത്‌. വാര്‍ത്തകേട്ട്‌ ശരിക്കും അത്ഭുതപ്പെട്ടുപോയ കൗശിക്‌, ലക്ഷ്‌മിറായിയെ താന്‍ അറിയുകപോലുമില്ലെന്ന്‌ ആണയിട്ടു. ഈ പറയുന്ന പേരില്‍ ഒരു ചിത്രം താന്‍ ആലോചിച്ചിട്ടുപോലുമില്ലെന്നാണ്‌ സതീഷ്‌ കൗശിക്കിന്റെ നിലപാട്‌.
RELATED STORIES


1 comments:

ചെകുത്താന്‍ പറഞ്ഞു...

ലക്ഷ്‌മി റായിയോ??? അതാരാ

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ