ജനപ്രിയ പോസ്റ്റുകള്‍‌

write a review

Review http://suchakam.blogspot.com/ on alexa.com
ജാലകം
Photobucket
IndiBlogger - The Indian Blogger Community
Your code goes here

advt

advt

നയന്‍താരയ്‌ക്ക്‌ എന്താ കൊമ്പുണ്ടോ? ലക്ഷമിറായ്‌

Buzz It
2010, ഒക്‌ടോബർ 1, വെള്ളിയാഴ്‌ച

ചെന്നൈ: അല്ല, അറിയാത്തതുകൊണ്ട്‌ ചോദിക്കുകയാ. നയന്‍താരയ്‌ക്കു മാത്രമേ ഗ്ലാമര്‍ വേഷങ്ങളില്‍ അഭിനയിക്കാന്‍ പാടുള്ളൂവെന്നുണ്ടോ? അതോ ഗ്ലാമര്‍ വേഷങ്ങളില്‍ തിളങ്ങാന്‍ നയന്‍താരയ്‌ക്ക്‌ മാത്രമേ കഴിവുള്ളൂവെന്നാണോ. അങ്ങനെയൊന്നുമില്ല. സുന്ദരിയായ ഏത്‌ സത്രീക്കും ഗ്ലാമര്‍ വേഷത്തിലഭിനയിക്കാനും അതില്‍ തിളങ്ങാനും കഴിയുമെന്ന്‌ ലക്ഷ്‌മിറായി.
നയന്‍താരയോട്‌ വിരോധമുണ്ടായിട്ടല്ല ലക്ഷ്‌മിറായി ഇങ്ങനെ പ്രതികരിക്കുന്നത്‌. സിനിമയിലെ വിമര്‍ശകരുടെ വിമര്‍ശനം സഹിക്കാന്‍ കഴിയാതെയാണ്‌ ലക്ഷ്‌മിയുടെ ഈ വികാര പ്രകടനം. ആരെങ്കിലും ഗ്ലാമര്‍ വേഷത്തിലെത്തിയാല്‍ അപ്പോള്‍ തുടങ്ങും, 'എന്താ നയന്‍താരയ്‌ക്കു പഠിക്കുകയാണോ?' എന്ന്‌.
അജിത്തിന്റെ പുതിയ ചിത്രം മങ്കാതെയില്‍ ഗ്ലാമറസായിതന്നെ ലക്ഷ്‌മി അഭിനയിക്കുന്നുണ്ട്‌. ഇതുകൂടി കണ്ടപ്പോള്‍ വിമര്‍ശകരുടെ ചോദ്യത്തിന്‌ ശക്തികൂടി.
ഞാന്‍ എന്ത്‌ ചെയ്‌താലും ഗോസിപ്പിറങ്ങുന്ന സമയമാണിത്‌. താമസത്തിന്‌ മുംബൈയിലേക്ക്‌ പോയാല്‍ അപ്പോള്‍ പറയും ബോളിവുഡില്‍ അവസരം തേടിപ്പോയെന്ന്‌. ടീമിന്റെ വിജയത്തിന്‌ ഇന്ത്യന്‍ ക്രിക്കറ്റ്‌ ടീം ക്യാപ്‌ടന്‍ ധോണിയെ അഭിനന്ദിച്ചാല്‍ ഉടന്‍ പറയും ധോണിക്കു പിന്നാലെ കൂടിയെന്ന്‌. ഇതാണ്‌ ഇപ്പോഴത്തെ അവസ്ഥയെന്നും ലക്ഷമി റായി പരിതപിക്കുന്നു.

1 comments:

അജ്ഞാതന്‍ പറഞ്ഞു...

how dare she is sayin all dese,she is aware of nayanthara,she is one of d biggest star i ever seen

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ