ജനപ്രിയ പോസ്റ്റുകള്‍‌

write a review

Review http://suchakam.blogspot.com/ on alexa.com
ജാലകം
Photobucket
IndiBlogger - The Indian Blogger Community
Your code goes here

advt

advt

ഗൂഗിളിന്‌ ബദലായി ചൈനയുടെ സര്‍ച്ച്‌ എന്‍ജിന്‍

Buzz It
2010, ഓഗസ്റ്റ് 13, വെള്ളിയാഴ്‌ച

ബീജിംഗ്‌: ഗൂഗിളിന്‌ ബദലായി ചൈനയുടെ ഔദ്യോഗിക സര്‍ച്ച്‌ എന്‍ജിന്‍ വരുന്നു. ഗൂഗിളിന്‌ ലൈസന്‍സ്‌ പുതുക്കിക്കൊടുത്തതിനു പിന്നാലെയാണ്‌ ചൈനീസ്‌ സര്‍ക്കാരിന്റെ പുതിയ തീരുമാനം പുറത്തുവരുന്നത്‌. സര്‍ക്കാരിന്റെ അധീനതയിലുള്ള സിന്‍ഹുവ ന്യൂസ്‌ ഏജന്‍സിയോട്‌ പുതിയ സര്‍ച്ച്‌ എന്‍ജിനുള്ള പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കാന്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്‌.
ആദ്യഘട്ടത്തില്‍ ചൈനയില്‍ മാത്രമാവും ഈ സര്‍ച്ച്‌ എന്‍ജിന്‍ പ്രവര്‍ത്തിക്കുക. ഗൂഗിളിനെയും നിലവില്‍ ചൈനയിലെ ഒന്നാം നമ്പര്‍ സര്‍ച്ച്‌ എന്‍ജിനായ ബൈഡുവിനെയും വെല്ലുന്നതാവും ഔദ്യോഗിക സര്‍ച്ച്‌ എന്‍ജിനെന്ന്‌ സര്‍ക്കാര്‍ വൃത്തങ്ങള്‍ സൂചിപ്പിക്കുന്നു. സിന്‍ഹുവയും ചൈന മൊബൈല്‍ കമ്യൂണിക്കേഷന്‍ കോര്‍പറേഷനും സഹകരിച്ചാണ്‌ പുതിയ സര്‍ച്ച്‌ എന്‍ജിന്‍ കൊണ്ടുവരുന്നത്‌.
ഇതു സംബന്ധിച്ച കരാര്‍ നിലവില്‍ വന്നുകഴിഞ്ഞു. ഐ ടി വകുപ്പ്‌ ഉപമന്ത്രി യാങ്‌ സ്യൂഷന്‍, സ്‌റ്റേറ്റ്‌സ്‌ അസറ്റ്‌സ്‌ സൂപ്പര്‍വിഷന്‍ ആന്‍ഡ്‌ അഡ്‌മിനിസ്‌ട്രേഷന്‍ കമ്മിഷന്‍ ഡെപ്യൂട്ടി ഡയറക്ടര്‍ ഹുവാങ്‌ ഡന്‍ഹുവ, സിന്‍ഹുവാ എഡിറ്റര്‍ ഇന്‍ ചീഫ്‌ ഹെ പിങ്‌, ചൈന മൊെൈബല്‍ ചെയര്‍മാന്‍ വങ്‌ ജിന്‍സാവേ എന്നിവരാണ്‌ കരാറില്‍ ഒപ്പുവച്ചത്‌. സര്‍ച്ച്‌ എന്‍ജിന്‍ ന്യൂ മീഡിയ ഇന്റര്‍നാഷണല്‍ കമ്യൂണിക്കേഷന്‍സ്‌ കോ. എന്നാണ്‌ പുതിയ കമ്പനിയുടെ പേര്‌.
ഇന്റര്‍നെറ്റ്‌, അച്ചടി മാധ്യമരംഗത്തും പരസ്യ രംഗത്തും കമ്പനി പ്രവര്‍ത്തിക്കും.

0 comments:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ