ജനപ്രിയ പോസ്റ്റുകള്‍‌

write a review

Review http://suchakam.blogspot.com/ on alexa.com
ജാലകം
Photobucket
IndiBlogger - The Indian Blogger Community
Your code goes here

advt

advt

ഹൈ ഹീല്‍സ്‌ കില്ലര്‍ ഹീല്‍സ്‌

Buzz It
2010, നവംബർ 7, ഞായറാഴ്‌ച

ലണ്ടന്‍: ഹൈഹീല്‍സ്‌ ചെരുപ്പ്‌ ധരിക്കുന്നത്‌ സ്‌ത്രീകള്‍ക്ക്‌ ശാരീരിക വൈഷമ്യതകളുണ്ടാക്കുന്നതായി പഠന റിപ്പോര്‍ട്ട്‌. ഹൈ ഹീല്‍സ്‌ ചെരുപ്പു ധരിച്ചതുമൂലം ആശുപത്രികളില്‍ ചികിത്സ തേടേണ്ടിവന്ന സ്‌ത്രീകള്‍ യു കെയില്‍ മാത്രം മൂന്ന്‌ മില്ല്യണില്‍ അധികമുണ്ടെന്ന്‌ പഠനം നടത്തിയ സണ്‍ ദിനപത്രം റിപ്പോര്‍ട്ട്‌ ചെയ്യുന്നു.
ഇതില്‍ പകുതിയിലധികം പേര്‍ക്കും കാലിന്റെ കഴ തിരിഞ്ഞതുമൂലമുണ്ടായ പ്രശ്‌നങ്ങളാണുള്ളത്‌. ഹൈഹീല്‍സ്‌ ധരിച്ചുള്ള നടത്തത്തിനിടെ വഴുതിവീണ്‌ പല്ല്‌ നഷ്ടമായവര്‍ ആയിരത്തിലധികമുണ്ട്‌. 18 നും 65 നും ഇടയ്‌ക്ക്‌ പ്രായമുള്ള 3,000 സ്‌ത്രീകള്‍ക്കിടയിലാണ്‌ പഠനം നടന്നത്‌. ഇതില്‍ 89 ശതമാനം പേരും തങ്ങളുടെ രാത്രികള്‍ നശിക്കാന്‍ ഹൈഹീല്‍സ്‌ ഇടവരുത്തുന്നുവെന്ന അഭിപ്രായക്കാരാണ്‌.
കാല്‍ വേദന കാരണം വൈകുനേരങ്ങളില്‍ വീട്ടിനു വെളിയിലിറങ്ങാത്തവരാണ്‌ 61 ശതമാനം സ്‌ത്രീകള്‍. ഇത്തരം ചെരുപ്പുകള്‍ തങ്ങളുടെ ആരോഗ്യത്തിന്‌ യോജിച്ചതല്ലെന്ന്‌ തിരിച്ചറിഞ്ഞുകൊണ്ടുതന്നെ ധരിക്കുന്നവര്‍ 80 ശതമാനമാണ്‌.
ഇതൊക്കെയാണെങ്കിലും ഹൈഹീല്‍സ്‌ ധരിക്കാനാണ്‌ സ്‌ത്രീകള്‍ക്ക്‌ ഇപ്പോഴും ഇഷ്ടം. ജോലിസ്ഥലത്തും മറ്റ്‌ പൊതുവേദികളിലും സഹപ്രവര്‍ത്തകരുടെ പ്രശംസ ലഭിക്കാന്‍ ഹൈഹീല്‍സ്‌ ചെതുപ്പ്‌ കൂടിയേ തീരുവെന്നാണ്‌ ഇവരുടെ നിലപാട്‌. യു കെയില്‍ വെറും രണ്ട്‌ ശതമാനം സ്‌ത്രീകളാണ്‌ ഹൈഹീല്‍സ്‌ ഇഷ്ടപ്പെടാത്തവരായിയുള്ളൂവെന്നും പഠനത്തില്‍ കണ്ടെത്തിയിട്ടുണ്ട്‌.


RELATED STORIES

0 comments:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ