ജനപ്രിയ പോസ്റ്റുകള്‍‌

write a review

Review http://suchakam.blogspot.com/ on alexa.com
ജാലകം
Photobucket
IndiBlogger - The Indian Blogger Community
Your code goes here

advt

advt

സര്‍വ റെക്കോഡുകളും ഭേദിച്ച്‌ യെന്തിരന്‍

Buzz It
2010 ഒക്‌ടോബർ 9, ശനിയാഴ്‌ച

മുംബൈ: ചിത്രം റിലീസ്‌ ചെയ്‌ത്‌ ആദ്യ ആഴ്‌ചയില്‍തന്നെ രജനീകാന്തിന്റെ യെന്തിരന്‌ വന്‍മുന്നേറ്റം. ആദ്യ ആഴ്‌ചയില്‍ യെന്തിരന്‍ നേടിയെടുത്ത കളക്ഷന്‍ 117 കോടി രൂപ. ഇന്ത്യന്‍ സിനിമാ ചരിത്രത്തിലെ ഏറ്റവും വലിയ കളക്ഷനാണിത്‌.
ആദ്യ ആഴ്‌ചയില്‍തന്നെ ഒരു ചിത്രത്തിന്‌ 100 കോടിയിലധികം പിരിഞ്ഞുകിട്ടുന്നതും ഇന്ത്യയില്‍ ആദ്യമാണ്‌. സല്‍മാന്‍ഖാന്‍ നായകനായ ഡബ്ബാംഗിന്റെ കളക്ഷനായിരുന്നു മുന്‍ റെക്കോഡ്‌. ഒരാഴ്‌ചയില്‍ ഡബാംഗ്‌ നേടിയെടുത്തത്‌ 82 കോടി രൂപയായിരുന്നു.
തമിഴ്‌നാടില്‍നിന്നും 60 കോടി രൂപയാണ്‌ യെന്തിരന്‍ ഇതിനകം നേടിയെടുത്ത്‌. ആന്ദ്രപ്രദേശില്‍നിന്നും 30 കോടിയും കര്‍ണാടകയില്‍നിന്ന്‌ എട്ട്‌ കോടിയും ലഭിച്ചു. മലയാളസിനിമകള്‍ പിടിച്ചുനില്‍ക്കാന്‍ പാടുപെടുന്ന കേരളത്തില്‍നിന്നും ഒരാഴ്‌ചകൊണ്ട്‌ യെന്തിരന്‌ കിട്ടിയത്‌ നാല്‌ കോടി രൂപ.
2,200 തിയേറ്ററുകളിലാണ്‌ യെന്തിരന്‍ ആദ്യയാഴ്‌ചയില്‍ പ്രദര്‍ശനത്തിനെത്തിയത്‌. ഇതും ഒരു റെക്കോഡാണ്‌. ഒരാഴ്‌ച പിന്നിട്ടപ്പോഴും ഈ തിയേറ്ററുകള്‍ ഹൗസ്‌ഫുള്‍തന്നെയെന്നത്‌ മറ്റൊരു പ്രത്യേകത.
ഹിന്ദിമേഖലയിലും യെന്തിരന്‌ നല്ല സ്വീകരണമാണ്‌ ലഭിക്കുന്നത്‌. ആദ്യ ആഴ്‌ചയില്‍ 30 കോടി രൂപയാണ്‌ യെന്തിരന്റെ ഹിന്ദി പതിപ്പിന്‌ ലഭിച്ചത്‌. ഹിന്ദിയിലേക്ക്‌ ഡബ്‌ ചെയ്യപ്പെട്ട ഒരു ചിത്രം ഒരു കോടിയില്‍ അധികം രൂപയുടെ കളക്ഷന്‍ നേടുന്നതും അത്ഭുതമാണ്‌.

0 comments:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ