മലേഷ്യക്കാരനായ അഹമദ് മുഹമദ് ഇസയാണ് 110 വയസില്‍ വീണ്ടും വിവാഹത്തെക്കുറിച്ച് ചിന്തിക്കുന്നത്. നിലവില്‍ 20 പേരക്കുട്ടികള്‍ ഇസയ്‌ക്കുണ്ട്. ഈ പേരക്കുട്ടികള്‍ക്കായി 40 കുട്ടികള്‍ വേറെയുമുണ്ട്. പക്ഷേ വയസുകാലത്ത് ഇസയുടെ ഏകാന്തതയ്‌ക്ക് ഇതൊന്നും പരിഹാരമാകുന്നില്ല. ഇതേതുടര്‍ന്നാണ് വിവാഹം കഴിക്കാന്‍ തീരുമാനിച്ചത്.
നാല് വിവാഹം നേരത്തേ കഴിച്ചിട്ടുള്ള ഇസ തന്റെ അഞ്ചാം ഭാര്യയെ മൊഴിചൊല്ലിയത് അടുത്തിടെയാണ്. അഞ്ചാം ഭാര്യയ്‌ക്ക് കാഴ്‌ചശക്തിയില്ലെന്നതാണ് കാരണം. രാത്രികളില്‍ ഒറ്റയ്‌ക്ക് കിടക്കുമ്പോള്‍ പേടിതോന്നുന്നുവെന്നും അതിനാല്‍ തന്നെ പരിചരിക്കാന്‍ ഒരാള്‍ വേണമെന്നതുമാണ് ഇസയുടെ ആവശ്യം. അങ്ങനെയൊരാള്‍ക്ക് കാഴ്‌ച ശക്തിയില്ലാതെവന്നാല്‍ തിരിച്ച് പരിചരിക്കേണ്ടി വരുമെന്നതായിരുന്നു ഇസയുടെ പ്രശ്‌നം.
ഇപ്പോള്‍ രണ്ട് പ്രൊപ്പോസലുകളാണ് മുന്നോട്ടുവന്നിട്ടുള്ളത്. ഒരു 70 കാരിയുടേയും ഒരു 82 കാരിയുടേയും. എട്ട് കുട്ടികളുടെ അമ്മയായ 70 കാരി സൈനബ് സാലഹ് വിവാഹത്തിന് പൂര്‍ണസമ്മതമാണ് അറിയിച്ചിട്ടുള്ളത്. ഇവരുടെ ഭര്‍ത്താവ് 15 വര്‍ഷം മുമ്പ് മരിച്ചുപോയിരുന്നു. കുലാലംപൂരുകാരിയായ സന അഹമദ് ആണ് രണ്ടാമത്തെയാള്‍.
RELATED STORIES
- പുകവലി തടസപ്പെടുത്തിയതിന് 450 ഡോളര്‍ പിഴ
- വെള്ളത്തിനല്ല; വിലകുറവ് മദ്യത്തിന്
- അമ്മ കൈക്കുഞ്ഞിനെ വിറ്റു; കാറുവാങ്ങാനായി
0 comments:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ