ജനപ്രിയ പോസ്റ്റുകള്‍‌

write a review

Review http://suchakam.blogspot.com/ on alexa.com
ജാലകം
Photobucket
IndiBlogger - The Indian Blogger Community
Your code goes here

advt

advt

മാധുരി ദീക്ഷിതോ? ഞാനോ?

Buzz It
2011, ജനുവരി 15, ശനിയാഴ്‌ച

മുംബൈ: ബോളിവുഡിലെ താരറാണിയായിരുന്ന മാധുരി ദീക്ഷിതുമായി തന്നെ ഉപമിക്കരുതെന്ന്‌ ഐറ്റം ഡാന്‍സറായ മല്ലിക ഷെരാവത്ത്‌. ബോളിവുഡ്‌ ചിത്രങ്ങളില്‍ മാധുരിയുടെ നൃത്തങ്ങളെ അനുസ്‌മരിപ്പിക്കുന്നതാണ്‌ മല്ലികയുടെ നൃത്തമെന്ന പ്രചരണത്തോട്‌ പ്രതികരിക്കുകയായിരുന്നു മല്ലിക.
മാധുരി ദീക്ഷിത്‌ അനുഗ്രഹീത കലാകാരിയാണ്‌. അതിമനോഹരമായാണ്‌ അവര്‍ നൃത്തം ചെയ്യുന്നതും. ആ രംഗത്തെ ഇതിഹാസം എന്നും പറയാം. ആ മാധുരിയോട്‌ തന്നെ ഉപമിക്കുന്നതു പോലും ശരിയല്ല. നൃത്തം ചെയ്യുന്നത്‌ ആസ്വദിക്കുന്ന പലരില്‍ ഒരാള്‍ മാത്രമാണ്‌ താനെന്നും മല്ലിക പറഞ്ഞു.
താന്‍ നായികയായ ഹിസ്‌ യുവാക്കളെ ലക്ഷ്യമിട്ട്‌ പുറത്തിറക്കിയ ചിത്രമാണ്‌. 60 വയസുകഴിഞ്ഞ സിനിമാ നിരൂപകര്‍ക്ക്‌ അത്‌ ഇഷ്ടപ്പെടാതെ പോയി. അതില്‍ ഞാന്‍ എന്തുചെയ്യാനാണ്‌.
ബോളിവുഡിലെ സമ്പ്രദായങ്ങളില്‍ മനം മടുത്തപ്പോഴാണ്‌ ഞാന്‍ ഹോളിവുഡിലേക്ക്‌ പോയത്‌. ഒരു അഭിനേതാവാകാന്‍ തീരുമാനിച്ചപ്പോഴാണ്‌ ബോളിവുഡില്‍ എത്തിയത്‌. എന്നാല്‍ ബോളിവുഡില്‍ എല്ലാവരും സ്വന്തക്കാരേയും ബന്ധുക്കളെയും `പരിചയ'ക്കാരെയുമാണ്‌ പ്രോത്സാഹിപ്പിക്കുന്നത്‌. അപ്പോള്‍ മറ്റൊരു താവളം കണ്ടെത്താന്‍ നിര്‍ബന്ധിതയാവുകയായിരുന്നു താനെന്നും മല്ലിക പറഞ്ഞു.

RELATED STORIES

0 comments:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ