ജനപ്രിയ പോസ്റ്റുകള്‍‌

write a review

Review http://suchakam.blogspot.com/ on alexa.com
ജാലകം
Photobucket
IndiBlogger - The Indian Blogger Community
Your code goes here

advt

advt

കോളജ്‌ ഫീസടയ്‌ക്കാന്‍ നഗ്നതാ പ്രദര്‍ശനം

Buzz It
2011, ജനുവരി 17, തിങ്കളാഴ്‌ച

ബീജിംഗ്‌: കോളജ്‌ ഫീസ്‌ അടയ്‌ക്കാനുള്ള പണം കണ്ടെത്താനായി വിദ്യാര്‍ത്ഥിനിയുടെ നഗ്നതാ പ്രദര്‍ശനം. പല പോസിലുള്ള തന്റെ നഗ്ന ചിത്രങ്ങളുടെ പ്രദര്‍ശനം സംഘടിപ്പിച്ചാണ്‌ വിദ്യാര്‍ത്ഥിനി ഫീസ്‌ അടയ്‌ക്കാനുള്ള തുക കണ്ടെത്തിയത്‌. ബീജിംഗിലെ പ്രശസ്‌തമായ റെന്‍മിന്‍ സര്‍വകലാശാലയിലാണ്‌ സംഭവം.
സര്‍വകലാശാല വളപ്പില്‍ അപ്രതീക്ഷിതമായായിട്ടായിരുന്നു 19 കാരിയായ സു സിസിയുടെ പ്രദര്‍ശനം. സര്‍വകലാശാല അധികൃതര്‍ ഉടന്‍തന്നെ നടപടിയെടുത്ത്‌ പ്രദര്‍ശനം അവസാനിപ്പിച്ചു. ഈ ചിത്രങ്ങള്‍ വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിക്കുന്നത്‌ തടയുകയും ചെയ്‌തു. പക്ഷേ സൂ സിസി അടങ്ങിയിരുന്നില്ല. ദിവസങ്ങള്‍ക്കുശേഷം പത്രസമ്മേളനംവിളിച്ച്‌ ചിത്രങ്ങള്‍ കാണിച്ചു.
പാവപ്പെട്ട കുടുംബത്തില്‍നിന്നാണ്‌ സൂ വരുന്നത്‌. ഭാരിച്ച കോളജ്‌ ഫീസിനും അമ്മൂമ്മയുടെ ചികിത്സയ്‌ക്കും പണം കണ്ടെത്തേണ്ട ബാധ്യതയും സൂവിനുണ്ടായിരുന്നു. പ്രാദേശിക ഭരണകൂടത്തിനോട്‌ സഹായം അഭ്യര്‍ത്ഥിച്ചുവെങ്കിലും അവര്‍ മുഖം തിരിക്കുകയായിരുന്നു. അങ്ങനെയാണ്‌ ഒന്‍പത്‌ മാസം മുമ്പ്‌ താന്‍ നഗ്ന ചിത്രങ്ങള്‍ക്ക്‌ പോസ്‌ ചെയ്‌തുതുടങ്ങിയതെന്ന്‌ സൂ പത്രലേഖകരോട്‌ പറഞ്ഞു.
ഇപ്പോള്‍ ഇതൊരു ജോലിയാക്കി മാറ്റാനുള്ള തയ്യാറെടുപ്പിലാണ്‌ സൂ. ഒരു ചിത്രത്തിന്‌ 500 യുവാന്‍ (3,300 രൂപ) ആണ്‌ കുറഞ്ഞ പ്രതിഫലം. ഫീസ്‌ അടയ്‌ക്കാനും അമ്മൂമയുടെ ചികിത്സയ്‌ക്കും ആവശ്യമായ പണം ഇതിലൂടെ ലഭിക്കുന്നുവെന്ന്‌ സൂ പറയുന്നു. പക്ഷേ പോണോഗ്രാഫിക്ക്‌ കടുത്ത നിയന്ത്രണങ്ങളുള്ള ചൈനയില്‍ സൂവിന്റെ സന്തോഷം അധിക കാലം നീണ്ടുനില്‍ക്കാന്‍ സാധ്യതയില്ലെന്ന്‌ ചൂണ്ടിക്കാണിക്കപ്പെടുന്നു.

RELATED STORIES

0 comments:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ