ജനപ്രിയ പോസ്റ്റുകള്‍‌

write a review

Review http://suchakam.blogspot.com/ on alexa.com
ജാലകം
Photobucket
IndiBlogger - The Indian Blogger Community
Your code goes here

advt

advt

മദ്രസകളില്‍ പഠിപ്പിക്കാന്‍ അമേരിക്കക്കാര്‍ വേണ്ട

Buzz It
2011, ഫെബ്രുവരി 4, വെള്ളിയാഴ്‌ച

ന്യൂഡല്‍ഹി: മദ്രസകളില്‍ പഠിപ്പിക്കാന്‍ അമേരിക്കക്കാര്‍ക്ക്‌ വിസ നല്‍കണമെന്ന അപേക്ഷ കേന്ദ്ര എച്ച്‌ ആര്‍ ഡി മന്ത്രാലയം നിരസിച്ചു. മദ്രസകളുടെ നടത്തിപ്പില്‍ ഇടപെടാന്‍ കേന്ദ്രസര്‍ക്കാര്‍ ഉദ്ദേശിക്കുന്നില്ലെന്ന്‌ കാട്ടിയാണ്‌ അപേക്ഷ മന്ത്രാലയം നിരസിച്ചത്‌. മദ്രസകളില്‍ ഇംഗ്ലീഷ്‌ പഠിപ്പിക്കാന്‍ അമേരിക്കക്കാര്‍ക്ക്‌ വിസനല്‍കണമെന്ന ആവശ്യം വിദേശകാര്യ മന്ത്രാലയം വഴിയാണ്‌ എത്തിയത്‌.
മദ്രസകളുടെ നടത്തിപ്പില്‍ ഇടപെടാന്‍ സര്‍ക്കാര്‍ ആഗ്രഹിക്കുന്നില്ലെന്ന്‌ എച്ച്‌ ആര്‍ ഡി മന്ത്രാലയം വ്യക്തമാക്കി. മദ്രസകളുടെ നടത്തിപ്പില്‍ ഇടപെട്ട്‌ എന്തെങ്കിലും പ്രകോപനം ഉണ്ടാക്കാന്‍ സര്‍ക്കാരിന്‌ താത്‌പര്യമില്ല. മദ്രസകളിലെ പഠനത്തെക്കുറിച്ച്‌ ന്യൂനപക്ഷ സെല്‍ നിരീവണം നടത്തുന്നുണ്ട്‌. അത്‌ അങ്ങനെ തുടരുന്നതാണ്‌ നല്ലത്‌.
ഇന്ത്യയില്‍ 7,000 രജിസ്‌റ്റേര്‍ഡ്‌ മദ്രസകളാണുള്ളത്‌. അവയിലായി 3ഴ5ലക്ഷം വിദ്യാര്‍ത്ഥികളുമുണ്ട്‌. മുസ്ലീമുകളെ ശത്രുക്കളായി കാണുന്ന അരേിക്കക്കാരെ അംഗീകരിക്കാന്‍ കഴിയുന്ന മാനസികാവസ്ഥയിലല്ല മുസ്ലീം ജനവിഭാഗം. അവരെ പഠിപ്പിക്കാനാണെങ്കില്‍പോലും ഒരു അമേരിക്കക്കാരന്‍ മദ്രസയില്‍ എത്തുന്നത്‌ തങ്ങളുടെ അവകാശങ്ങള്‍ക്കുമേലുള്ള കടന്നുകയറ്റമായേ വിലയിരുത്തപ്പെടൂ. ഈ സഹാചര്യത്തിലാണ്‌ അത്തരമൊരു നടപടി വേണ്ടെന്ന്‌ സര്‍ക്കാര്‍ തീരുമാനിച്ചത്‌.

RELATED STORIES

1 comments:

website designing kerala പറഞ്ഞു...

athanu nallathu...

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ