ജനപ്രിയ പോസ്റ്റുകള്‍‌

write a review

Review http://suchakam.blogspot.com/ on alexa.com
ജാലകം
Photobucket
IndiBlogger - The Indian Blogger Community
Your code goes here

advt

advt

പഞ്ചാബിലെ വിദ്യാലയങ്ങളില്‍ ലതര്‍ ഷൂവിന്‌ നിരോധനം

Buzz It
2011, ജൂലൈ 1, വെള്ളിയാഴ്‌ച

ചണ്ഡിഗഡ്‌: പഞ്ചാബിലെ സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള സ്‌കൂളുകളില്‍ മൃഗങ്ങളുടെ തോല്‍ ഉപയോഗിച്ച്‌ നിര്‍മിക്കുന്ന ഷൂവിന്‌ നിരോധനം. ഇത്‌ സംബന്ധിച്ച നിര്‍ദ്ദേശം പഞ്ചാബിലെ ഡയറക്ടര്‍ ഓഫ്‌ പബ്ലിക്‌ ഇന്‍സ്‌ട്രക്ഷന്‍ (ഡി പി ഐ) എല്ലാ സ്‌കൂള്‍ മേധാവികള്‍ക്കും നല്‍കിക്കഴിഞ്ഞു.
പ്യൂപ്പിള്‍ ഫോര്‍ ദ എത്തിക്കല്‍ ട്രീറ്റ്‌മെന്റ്‌ ഓഫ്‌ അനിമല്‍ (പേട്ട) പഞ്ചാബ്‌ മുഖ്യമന്ത്രി പ്രകാശ്‌ സിംഗ്‌ ബാദലിന്‌ നല്‍കിയ അപേക്ഷ പരിഗണിച്ചാണ്‌ ഈ നടപടി. ഷൂ നിര്‍മാണത്തിനുള്ള തോല്‍ ലഭിക്കാനായി മൃഗങ്ങളെ കൊന്നൊടുക്കുന്നത്‌ തടയാനുള്ള നടപടിയുടെ ഭാഗമാണ്‌ ഇപ്പോഴത്തെ നിര്‍ദ്ദേശം. തോല്‍ ഉപയോഗിച്ചുളള ഷൂവിനു പകരം കാന്‍വാസ്‌ ഉപയോഗിക്കാനാണ്‌ നിര്‍ദ്ദേശം. കുട്ടികള്‍ക്ക്‌ കൂടുതല്‍ സൗകര്യവും അതായിരിക്കുമെന്നും അധികൃതര്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്‌.
കാള, എരുമ, ആട്‌ തുടങ്ങിയ മൃഗങ്ങളുടെ തോലും വന്‍തോതില്‍ രാസവസ്‌തുക്കളും ഉപയോഗിച്ചാണ്‌ തോല്‍ കൊണ്ടുള്ള ഷൂ നിര്‍മിക്കുന്നത്‌. ഇത്തരം ഷൂ നിര്‍മാണ യൂണിറ്റുകളില്‍ പ്രവര്‍ത്തിക്കുന്നവരില്‍ കാന്‍സര്‍ അടക്കമുള്ള നിരവധി ആരോഗ്യ പ്രശ്‌നങ്ങളും പ്രത്യക്ഷപ്പെടുന്നുണ്ടെന്ന്‌ പേട്ട വക്താവ്‌ ഹിമാനി ഷെട്ടി ചൂണ്ടിക്കാട്ടുന്നു.



RELATED STORIES

0 comments:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ