ജനപ്രിയ പോസ്റ്റുകള്‍‌

write a review

Review http://suchakam.blogspot.com/ on alexa.com
ജാലകം
Photobucket
IndiBlogger - The Indian Blogger Community
Your code goes here

advt

advt

രാജസ്ഥാനില്‍ 32 പുരുഷന്‍മാര്‍ പ്രസവിച്ചു

Buzz It
2011, ജൂലൈ 23, ശനിയാഴ്‌ച

ഉദയ്‌പൂര്‍: രാജസ്ഥാനിലെ ഒരു പ്രാദേശിക ആശുപത്രിയില്‍ ഒരുവര്‍ഷത്തിനിടെ പ്രസവിച്ച പുരുഷന്‍മാരുടെ എണ്ണം 32. ഇതില്‍ പലരും ഒന്നില്‍കൂടുതല്‍ തവണ പ്രസവിച്ചിട്ടുണ്ട്‌. 60 കഴിഞ്ഞ ഒരു സ്‌ത്രീ ഒരു വര്‍ഷത്തിനിടെ രണ്ട്‌ തവണയാണ്‌ പ്രസവിച്ചത്‌. മറ്റൊരു സ്‌ത്രീ ഒരു വര്‍ഷത്തിനിടെ 24 കുട്ടികള്‍ക്കാണ്‌ ജന്‍മം നല്‍കിയത്‌.
ഇതൊക്കെ രേഖകളിലാണെന്നു മാത്രം. കേന്ദ്രസര്‍ക്കാര്‍ സഹായം തട്ടിയെടുക്കാനായി തയ്യാറാക്കിയ രേഖകളിലാണ്‌ ഈ വൈരുദ്ധ്യം. രാജസ്ഥാന്‍ കോട്ടയിലെ ഗോഗുന്‍ഡാ കമ്യൂണിറ്റി ഹെല്‍ത്ത്‌ സര്‍വീസിലെ റെക്കോഡുകളിലാണ്‌ ഈ വിരോധാഭാസം മുഴുവന്‍ എഴുതിവച്ചിരിക്കുന്നത്‌.
ദാരിദ്ര്യരേഖയ്‌ക്ക്‌ താഴെയുള്ളവര്‍ക്ക്‌ കേന്ദ്രസര്‍ക്കാരിന്റെ ജനനി സുരക്ഷാ യോജന പദ്ധതി പ്രകാരം നല്‍കുന്ന സഹായമാണ്‌ ഇങ്ങനെ വ്യാജരേഖകള്‍ ചമച്ച്‌ ഉദ്യോഗസ്ഥര്‍ തട്ടിയെടുത്ത്‌. ഇതേക്കുറിച്ച്‌ അന്വേഷിക്കാന്‍ എത്തിയവരോട്‌ ഇവിടത്തെ ഹെഡ്‌ നഴ്‌സ്‌ അവകാശപ്പെട്ടത്‌ അവര്‍തന്നെ ഒരുവര്‍ഷം 11 കുട്ടികള്‍ക്ക്‌ ജന്‍മം നല്‍കിയിട്ടുണ്ടെന്നാണ്‌.
ഒരു പ്രസവത്തിന്‌ 1,700 രൂപയാണ്‌ കേന്ദ്രസഹായമായി പ്രസവിക്കുന്ന സ്‌ത്രീക്ക്‌ നല്‍കുന്നത്‌. ഈ പണമാണ്‌ ഇല്ലാത്ത അവകാശവാദങ്ങളിലൂടെ ചിലര്‍ തട്ടിയെടുത്ത്‌. സംഭവം വിശദമായി അന്വേഷിച്ച്‌ റിപ്പോര്‍ട്ട്‌ നല്‍കാന്‍ സര്‍ക്കാര്‍ മൂന്നംഗ കമ്മിറ്റിയെ നിയോഗിച്ചിട്ടുണ്ട്‌.  

RELATED STORIES

1 comments:

msntekurippukal പറഞ്ഞു...

പേടിപ്പിച്ച് കളഞ്ഞല്ലോ

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ