ന്യൂഡല്‍ഹി: ഇംഗ്ലണ്ടിനെതിരായ ലോര്‍ഡ്‌സ് ക്രിക്കറ്റ് ടെസ്‌റ്റില്‍ ഇന്ത്യയുടെ സാധ്യത ഇല്ലാതാക്കിയതിന്റെ ഉത്തരവാദിത്വം സഹീര്‍ഖാനാണെന്ന് മുന്‍ ക്യാപ്‌ടന്‍ കപില്‍ ദേവ്. മത്സരം ആരംഭിക്കുംമുമ്പുതന്നെ തന്റെ കായികക്ഷമതയെക്കുറിച്ച് സഹീര്‍ അറിയണമായിരുന്നു.
ഇന്ത്യയെ സമ്മര്‍ദ്ദത്തിലാക്കിയത് സഹീറാണ്. ഇന്ത്യയുടെ വിജയസാധ്യതയാണ് നഷ്ടമായത്. ടെസ്‌റ്റ് തുടങ്ങി മണിക്കൂറുകള്‍ക്കുശേഷം സഹീര്‍ പിന്‍മാറിയതുവഴി ഇന്ത്യക്ക് ഒരു ബൗളറുടെ സേവനം നഷ്ടമായി. ഇനിയുള്ള മത്സരങ്ങളിലെങ്കിലും കായികക്ഷമത ഉറപ്പുവരുത്താതെ ടീമംഗമാകാന്‍ സഹീര്‍ തയ്യാറാവരുതെന്നും കപില്‍ പറഞ്ഞു.
ക്യാപ്‌റ്റന്‍ മഹേന്ദ്ര സിംഗ് ധോണി ബോള്‍ ചെയ്‌തതിനെയും കപില്‍ ദേവ് കുറ്റപ്പെടുത്തി. ഇത് ടെസ്‌റ്റ് ക്രിക്കറ്റിനെ പരിഹസിക്കലാണ്. ടെസ്‌റ്റ് മത്സരത്തിന്റെ രണ്ടാം ദിവസം ഇത്തരമൊരു ബോളിംഗ് അംഗീകരിക്കാന്‍ കഴിയില്ലെന്നും കപില്‍ ദേവ് പറഞ്ഞു.
RELATED STORIES

0 comments:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ