കോട്ടയം: സിനിമയില്‍ എത്തിയശേഷം തനിക്ക് പ്രണയം തോന്നിയത് മംമ്ത മോഹന്ദാസിനോടാണെന്ന് യുവതാരം ആസിഫ് അലി. റീമ കല്ലിങ്കല്‍, അര്‍ച്ചന കവി, തുടങ്ങിയവരുമായി എനിക്ക് പ്രണയമില്ല. ഇവരുമായൊക്കെ തികഞ്ഞ സൗഹൃദം മാത്രമാണുള്ളതെന്നും ഒരു സിനിമാ വാരികയ്ക്ക് നല്കിയ അഭിമുഖത്തില്‍ ആസിഫ് പറഞ്ഞു.
കഥ തുടരുന്നുവിന്റെ ചിത്രീകരണ സമയത്താണ് തനിക്ക് മംമ്തയോട് പ്രണയം തോന്നിയത്. ആരോ... പാടുന്നു ദൂരെ എന്ന ഗാനം ചിത്രീകരിക്കുമ്പോള്‍ ശരിക്കും പ്രണയം തോന്നിയിരുന്നു. മംമ്തയെപോല സുന്ദരിയായ നടിയുമൊത്ത് പ്രണയരംഗം അഭിനയിക്കുമ്പോള്‍ ഒരു 24 കാരന്റെ ഉള്ളില്‍ പ്രണയമുണ്ടാകുക സ്വാഭാവികമല്ലേയെന്നും ആസിഫ് ചോദിക്കുന്നു.
പ്രണയം മംമ്തയോട് തുറന്നുപറഞ്ഞു. ഒരു ചിരിമാത്രമായിരുന്നു മംമ്തയുടെ പ്രതികരണം. ശരിക്കും എനിക്കിപ്പോള്‍ മംമ്തയോട് ബഹുമാനമാണ്. അന്ന് ഷൂട്ടിംഗ് സമയത്ത് തന്റെ അസുഖത്തെക്കുറിച്ച് മംമ്തയ്ക്ക് അറിവുണ്ടായിരുന്നു. സാധാരണഗതിയില്‍ ആരും തളര്‍ന്നുപോകും. എന്നാല്‍ മംമ്ത അങ്ങനെയായിരുന്നില്ല. സംസാരത്തിലും ചിന്തയിലും പ്രവൃത്തിയിലുമൊക്കെ വളരെ പോസിറ്റീവാണ് മംമ്തയെന്നും ആസിഫ് പറഞ്ഞു.
RELATED STORIES

1 comments:
asif ali the young suppppper starrrrrrr
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ