മുംബൈ: ഇന്നലെ അവസാന നിമിഷങ്ങളില്‍ വളര്‍ച്ചകാട്ടിയ ഓഹരി വിപണിക്ക് ഇന്ന് ആ പ്രതാപം നിലനിര്‍ത്താനായില്ല. മുംബൈ ഓഹരി സൂചികയായ സെന്‍സെക്‌സും ദേശീയ ഓഹരി സൂചികയായ നിഫ്‌ടിയും ഇന്ന് തിരിച്ചടി നേരിട്ടു.
16,613.22 പോയിന്റില്‍ വ്യാപാരം അവസാനിപ്പിച്ച സെന്‍സെക്‌സില്‍ 88.43 പോയിന്റിന്റെ നഷ്ടമാണ് രേഖപ്പെടുത്തിയത്. 27.60 പോയിന്റിന്റെ നഷ്ടത്തോടെ 4,958ഴ95 പോയിന്റിലാണ് നിഫ്‌ടി വ്യാപാരം അവസാനിപ്പിച്ചത്. മെറ്റല്‍, റിയാലിറ്റി, ഐ ടി മേഖലകളിലുണ്ടായ തിരിച്ചടിയാണ് വിപണിയില്‍ പ്രതിഫലിച്ചത്.
രാവിലെ വ്യാപാരം തുടങ്ങുമ്പോള്‍തന്നെ സെന്‍സെക്‌സ് 162 പോയിന്റിന്റെ നഷ്ടത്തിലെത്തിയിരുന്നു. സാമ്പത്തിക മാന്ദ്യം പരിഹരിക്കാന്‍ വിവിധ രാജ്യങ്ങള്‍ പ്രഖ്യാപിച്ച സാമ്പത്തിക ഉത്തേജക പാക്കേജുകള്‍ പിന്‍വലിക്കുന്നുവെന്ന് വാര്‍ത്ത പരന്നതായിരുന്നു ഇതിന് വഴിവച്ചത്. ഫണ്ടുകളുടെ പ്രോഫിറ്റ് ബുക്കിംഗ് ആരംഭിച്ചതും തിരിച്ചടിക്ക് കാരണമായി.
മെറ്റല്‍ മേഖലയിലെ വ്യവസായ സ്ഥാപനങ്ങളുടെ ഓഹരി സൂചിക 2.20 ശതമാനംവരെ താഴേക്കുപോയി. ടാറ്റാ സ്‌റ്റീല്‍, ഹിന്‍ഡാല്‍കോ എന്നിവയുടെ ഓഹരികളും താഴേക്കുപോയി.
0 comments:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ