ജനപ്രിയ പോസ്റ്റുകള്‍‌

write a review

Review http://suchakam.blogspot.com/ on alexa.com
ജാലകം
Photobucket
IndiBlogger - The Indian Blogger Community
Your code goes here

advt

advt

നെടുമ്പാശേരി വ്യവസായ പാര്‍ക്ക്‌ വിമാന ഭാഗങ്ങള്‍ നിര്‍മ്മിക്കാന്‍

Buzz It
2009 സെപ്റ്റംബർ 25, വെള്ളിയാഴ്‌ച

കൊച്ചി: നെടുമ്പാശേരി രാജ്യാന്തര വിമാനത്താവളത്തോടനുബന്ധിച്ച്‌ വ്യവസായ പാര്‍ക്ക്‌ സ്ഥാപിക്കുമെന്ന്‌ വിമാനത്താവള കമ്പനി ചെയര്‍മാന്‍ കൂടിയായ മുഖ്യമന്ത്രി വി എസ്‌ അച്യുതാനന്ദന്‍ പറഞ്ഞു. കമ്പനിയുടെ ഭൂവിനിയോഗ പരിപാടിയുടെ ഭാഗമായാകും വ്യവസായ പാര്‍ക്ക്‌ സ്ഥാപിക്കുകയെന്ന്‌ കമ്പനി വാര്‍ഷിക പൊതുയോഗത്തില്‍ നടത്തിയ അധ്യക്ഷപ്രസംഗത്തില്‍ മുഖ്യമന്ത്രി വ്യക്തമാക്കി. വിമാന ഭാഗങ്ങള്‍, ഏവിയോണിക്‌ ഉപകരണങ്ങള്‍, ഗ്രൗണ്ട്‌ ഹാന്‍ഡ്‌ലിങ്ങ്‌ ഉപകരണങ്ങള്‍, അഗ്നിശമന-സുരക്ഷാ ഉപകരണങ്ങള്‍ മുതലായവ നിര്‍മ്മിക്കുന്ന കമ്പനികള്‍ക്ക്‌ വേണ്ടിയുള്ളതാകും വ്യവസായ പാര്‍ക്കെന്ന്‌ മുഖ്യമന്ത്രി പറഞ്ഞു. ഇഗ്‌നോ സര്‍വ്വകലാശാലയുടെ സഹകരണത്തോടെ കൊച്ചി ഇന്റര്‍നാഷണല്‍ ഏവിയേഷന്‍ സര്‍വീസസ്‌ ലിമിറ്റഡ്‌ നടപ്പാക്കുന്ന മാനേജ്‌മെന്റ്‌ അക്കാദമിക്ക്‌ പുറമെ സിയാല്‍ എഎംഇ ഇന്‍സ്‌റ്റിറ്റിയൂട്ടിന്റെ നിര്‍മ്മാണവും പൂര്‍ത്തിയായി.
ഇന്‍സ്‌റ്റിറ്റിയൂട്ടിനുള്ള സിവില്‍ ഏവിയേഷന്‍ ഡയറക്ടര്‍ ജനറലിന്റെ അനുമതി ഈ വര്‍ഷം ലഭിക്കുമെന്നാണ്‌ പ്രതീക്ഷ. ഇതിനു ശേഷം അടുത്ത ജുലൈയില്‍ ക്ലാസുകള്‍ ആരംഭിക്കാനായേക്കും. ഇന്‍സ്‌റ്റിറ്റിയൂട്ടിനുള്ള വര്‍ക്ക്‌ഷോപ്പുകള്‍, ലാബുകള്‍, ഹാങ്കറുകള്‍ എന്നിവ നിര്‍മ്മിക്കുന്നതിനുള്ള തയ്യാറെടുപ്പുകള്‍ പുരോഗതിയിലാണെന്നും മുഖ്യമന്ത്രി അറിയിച്ചു.

0 comments:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ