ബാംഗ്ളൂര്‍: ചന്ദ്രനില്‍ ജലാംശമുണ്ടെന്ന് ആദ്യം കണ്ടെത്തിയത് ഇന്ത്യയുടെ ചാന്ദ്രയാന്‍. ചാന്ദ്രയാന്‍ ഒന്നിലുണ്ടായിരുന്ന ഇന്ത്യയുടെ മൂണ്‍ ഇംപാക്ട് പ്രോബ് ഉപകരണമാണ് ഈ കണ്ടുപിടിത്തം നടത്തിയത്. ഇത് പിന്നീട് ചാന്ദ്രയാനിലുണ്ടായിരുന്ന നാസയുടെ ഉപകരണമായ മൂണ്‍ മിനറോളജി മാപ്പര്‍ (എം3) ഉപയോഗിച്ച് സ്ഥിരീകരിക്കുകയായിരുന്നുവെന്ന് ഐ എസ് ആര് ഒ ചെയര്മാന് ജി മാധവന് നായര്‍ പറഞ്ഞു.
കഴിഞ്ഞ വര്‍ഷം ഒക്ടോബര്‍ 22ന് വിക്ഷേപിച്ച ചാന്ദ്രയാനില്‍നിന്ന് ചന്ദ്രനിലിറങ്ങുന്നതിനിടെ മൂണ്‍ ഇംപാക്ട് പ്രോബ് (എം ഐ പി) ജലതന്മാത്രകളുടെ ശക്തമായ സാന്നിധ്യം കണ്ടെത്തിയിരുന്നു. 25 മിനിറ്റ് സമയംകൊണ്ടാണ് എം ഐ പി ചന്ദ്രോപരിതലത്തിലെത്തിയത്. ഇതിനിടെ എടുത്ത ചിത്രങ്ങളാണ് ജലസാന്നിധ്യം കണ്ടെത്താന്‍ സഹായിച്ചത്.
ചാന്ദ്രയാനിലെ മറ്റൊരുപകരണമായ ഹൈപ്പര്‍ സ്പെക്ടറല്‍ ഇമേജര്‍ (എച്ച്വൈ എസ് ഐ) നല്കിയ ധാതുക്കളെ സംബന്ധിച്ച വിവരങ്ങളും ജലസാന്നിധ്യം സ്ഥിരീകരിക്കാന്‍ നാസയുടെ എം 3 യെ സഹായിച്ചു. കടല്‍ പോലെയോ കുളം പോലെയോ തുള്ളികളായോ ചന്ദ്രനില്‍ ജലാംശമില്ലെന്നും ഉപരിതലത്തിലെ ധാതുക്കളിലും പാറകളിലും ജലത്തിന്റെ അംശമുണ്ടെന്ന് മാത്രമേ കണ്ടെത്തിയിട്ടുള്ളൂവെന്നും മാധവന് നായര്‍ പറഞ്ഞു.
ഏതാനും മില്ലിമീറ്റര്‍ മാത്രം എച്ച് 2 ഒ (ജലം), ഒ എച്ച് (ഹൈഡ്രോക്സില്‍) എന്നിവയുടെ തന്മാത്രകള് മാത്രമാണുള്ളത്. എന്നാല്‍, പ്രതീക്ഷിച്ചതിനേക്കാള്‍ ഏറെ ഉയര്‍ന്ന തോതില്‍ ജലാംശമുണ്ടെന്ന് കണ്ടെത്താന്‍ കഴിഞ്ഞതാണ് പ്രധാന നേട്ടമെന്ന് മാധവന് നായര്‍ പറഞ്ഞു.
ചന്ദ്രന്റെ ഉപരിതലത്തിന് താഴെ ജലമുണ്ടോയെന്നത് സംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ വിശകലനം ചെയ്തുവരികയാണെന്ന് ഐ എസ് ആര് ഒയിലെ പ്രിന്‍സിപ്പല്‍ സയന്റിസ്റ്റ് ജെ പി ഗോസ്വാമി പറഞ്ഞു. ആറു മാസം മുതല്‍ മൂന്നുവര്‍ഷം വരെ സമയം ഇതിനാവശ്യമാണെന്നും അദ്ദേഹം പറഞ്ഞു.
ലേബലുകള്‍
- എയര്‍ലൈന്‍സ് (39)
- ഓട്ടോമോട്ടീവ് (92)
- ഓഹരി (70)
- കായികം (28)
- കാര്‍ഷികം (11)
- ടെലികോം (25)
- വിനോദം (106)
- വിപണി (68)
- വ്യവസായം (60)
- സാങ്കേതികം (89)
- സാമൂഹികം (98)
- സാമ്പത്തികം (155)
- സിനിമ (398)
- റിയല്‍ എസ്റ്റേറ്റ് (9)
ജനപ്രിയ പോസ്റ്റുകള്‍
-
കോട്ടയം: സിനിമയെടുക്കാന്‍ കുറച്ചുകൂടി സൗകര്യം മമ്മൂട്ടിയാണെന്ന് രഞ്ജിത്. ഒരു സിനിമയെടുക്കുന്നുവെങ്കില് മമ്മൂട്ടിയോടുമാത്രം സംസാരിച്ചാല്‍...
-
തിരുവനന്തപുരം: സീരിയല്‍ താരം അര്‍ച്ചന വിവാഹിതയാവുന്നു. ബാംഗ്ലൂരില്‍ ജോലി ചെയ്യുന്ന മനോജാണ് വരന്. ഇരു വീട്ടുകാരും വിവാഹക്കാര്യം സംസാരിച്ചു...
-
കോട്ടയം: മഞ്ജു വാര്യര്‍ അഭിനയരംഗത്തേയ്ക്ക് തിരിച്ചുവരില്ലെന്ന് ദിലീപ്. ഇത് ഇത്ര ചര്‍ച്ചചെയ്യേണ്ട കാര്യം പോലുമല്ലെന്നും ഒരു വനിതാ പ്രസ...
-
ബാംഗ്ലൂര്‍: അനാശാസ്യത്തിന് തെലുങ്ക് നടി യമുന അറസ്റ്റിലായി. ഒരു ഐ ടി കമ്പനിയുടെ സി ഇ ഒ വേണുഗോപാലിനൊപ്പമാണ് യമുനയും അറസ്റ്റിലായത്. ഇവരു...
-
തിരുവനന്തപുരം: ഏഷ്യാനെറ്റിന്റെ ഏറെ ജനപ്രീതിയാര്‍ജിച്ച പ്രോഗ്രാമായ ഐഡിയ സ്റ്റാര്‍ സിംഗറിന് താമസിയാതെ തിരശീല വീണേക്കും. സീസണ് അഞ്ചോടെ പരിപ...
-
മെല്സേജ്ഘട്ട് (മഹാരാഷ്ട്ര): മോഹന്‍ലാല്‍ നയകനായി അഭിനയിച്ച ഛായാമുഖി നാടകത്തിന്റെ രചയിതാവ് പ്രശാന്ത് നാരായണന് ഗാനരചയിതാവിന്റെ കുപ്പായം...
-
കോട്ടയം: സിനിമയില്‍ എത്തിയശേഷം തനിക്ക് പ്രണയം തോന്നിയത് മംമ്ത മോഹന്ദാസിനോടാണെന്ന് യുവതാരം ആസിഫ് അലി. റീമ കല്ലിങ്കല്‍, അര്‍ച്ചന കവി, ...
-
കൊച്ചി: പൃഥിരാജിനെയും തന്നെയും ചേര്‍ത്ത് പരക്കുന്ന കഥകള്‍ വെറും ഗോസിപ്പാണെന്ന് നടി സംവൃത. ഇത്തരം ഗോസിപ്പുകള്‍ക്ക് താന്‍ വലിയ പ്രാധാന്യം ...
-
ഹൈദ്രാബാദ്: തമിഴിലെ മുടിചൂടാമന്നനായ രജനീകാന്ത് തന്നെ ചതിച്ചതായി തെലുങ്കിലെ സൂപ്പര്‍ താരം ചിരംഞ്ജീവി. ആദ്യം രാഷ്ട്രീയത്തിലേക്ക് ഇറങ്ങി...
-
ബീജിംഗ്: തലയോട്ടിയില്‍ തറച്ചുകയറിയ കത്തിയുമായി യുവാവ് ജീവിച്ചത് നാല് വര്‍ഷം. കഴിഞ്ഞദിവസം ഈ കത്തി ഓപ്പറേഷനിലൂടെ പുറത്തെടുത്തപ്പോള്‍ അത്...
advt
ചന്ദ്രനില്‍ ജലാംശമുണ്ടെന്ന് ആദ്യം കണ്ടെത്തിയത് ഇന്ത്യ
Posted by
DHAARRII
at
7:52 PM
Labels: സാങ്കേതികം
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)
0 comments:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ