ജനപ്രിയ പോസ്റ്റുകള്‍‌

write a review

Review http://suchakam.blogspot.com/ on alexa.com
ജാലകം
Photobucket
IndiBlogger - The Indian Blogger Community
Your code goes here

advt

advt

സിയാലിന്റെ വരുമാനത്തില്‍ 28 ശതമാനം വര്‍ധന

Buzz It
2009 സെപ്റ്റംബർ 25, വെള്ളിയാഴ്‌ച

കൊച്ചി: നെടുമ്പാശേരി വിമാനത്താവള കമ്പനിക്ക്‌ 28 ശതമാനം വരുമാന വര്‍ധനയുണ്ടായതായി കമ്പനി ചെയര്‍മാന്‍ കൂടിയായ മുഖ്യമന്ത്രി വി എസ്‌ അച്യുതാനന്ദന്‍ അറിയിച്ചു. സിയാലിന്റെ വാര്‍ഷിക റിപ്പോര്‍ട്ട്‌ അവതരിപ്പിക്കുകയായിരുന്നു മുഖ്യമന്ത്രി. ഓഹരി ഉടമകള്‍ക്ക്‌ 10 ശതമാനം ലാഭവിഹിതം നല്‍കുമെന്നും യോഗത്തില്‍ അദ്ദേഹം അറിയിച്ചു. ഈ സാമ്പത്തിക വര്‍ഷം 173 കോടിയുടെ വിറ്റുവരവാണ്‌ കമ്പനിക്കുണ്ടായത്‌. വ്യോമയാന മേഖലയില്‍ പ്രതിസന്ധി നിലനില്‍ക്കുന്ന സാഹചര്യത്തില്‍ ഇത്‌ വലിയ നേട്ടമാണെന്ന്‌ അദ്ദേഹം പറഞ്ഞു. കമ്പനിയുടെ വ്യോമയാന ഇതരവരുമാനം 82 കോടി രൂപയാണ്‌. വിമാനത്താവളവുമായി ബന്ധപ്പെട്ട്‌ വ്യവസായ വികസന പാര്‍ക്ക്‌ നിര്‍മിക്കുമെന്ന്‌ മുഖ്യമന്ത്രി പറഞ്ഞു. ഇതിനോടൊപ്പം ഒരു ഗോള്‍ഫ്‌കോഴ്‌സും തുടങ്ങും. സിയാലിനെ അനുകരണീയ മാതൃകയാക്കി ഉയര്‍ത്തുകയാണ്‌ ലക്ഷ്യമെന്നും മുഖ്യമന്ത്രി വി എസ്‌ അച്യുതാനന്ദന്‍ അറിയിച്ചു.

0 comments:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ