ജനപ്രിയ പോസ്റ്റുകള്‍‌

write a review

Review http://suchakam.blogspot.com/ on alexa.com
ജാലകം
Photobucket
IndiBlogger - The Indian Blogger Community
Your code goes here

advt

advt

സ്ലംഡോഗ്‌ മില്യണയറിലെ ഗാനം മോഷണം?

Buzz It
2009 സെപ്റ്റംബർ 26, ശനിയാഴ്‌ച

മുംബൈ: എട്ട്‌ ഓസ്‌കര്‍ അവാര്‍ഡുകള്‍ നേടിയ സ്ലംഡോഗ്‌ മില്യണയറിലെ പ്രധാന ഗാനം മോഷണമെന്ന്‌. താന്‍ സംഗീതം നല്‍കിയ ഗാനമാണ്‌ സിനിമയില്‍ ഉപയോഗിച്ചിട്ടുള്ളെതന്നുകാട്ടി സംഗീത സംവിധായകന്‍ രവിശങ്കര്‍ ശര്‍മ രംഗത്തെത്തി. 20 കോടി രൂപ നഷ്‌ടപരിഹാരമാവശ്യപ്പെട്ട്‌ സ്ലംഡോഗ്‌ മില്ല്യണയര്‍ നിര്‍മ്മാതാക്കള്‍ക്ക്‌ രവിശങ്കര്‍ ശര്‍മ്മ വക്കീല്‍ േനാട്ടീസും അയച്ചുകഴിഞ്ഞു.
അമ്പതു വര്‍ഷം മുമ്പ്‌ നര്‍സി ഭഗത്‌ എന്ന ചിത്രത്തിനുവേണ്ടി താന്‍ സംഗീതം നല്‍കിയ ഗാനമാണ്‌ തന്റെ അനുവാദം കൂടാതെ സ്ലംഡോഗ്‌ മില്ല്യണയറില്‍ ഉപയോഗിച്ചിട്ടുള്ളതെന്ന്‌ രവിശങ്കര്‍ ശര്‍മ്മ പറയുന്നു. നര്‍സി ഭഗതിലെ `ദര്‍ശന്‍ ദോ...' എന്ന ഭജന്‍ സ്ലംഡോഗ്‌ മില്യണയറില്‍ പല സീനുകളിലും ഉപയോഗിച്ചിട്ടുണ്ട്‌.
ഇതിന്‌ തന്നെ സമ്മതമോ അനുവാദമോ വാങ്ങിയിട്ടില്ല. ഗാനത്തിന്റെ ക്രെഡിറ്റ്‌ തനിക്ക്‌ നല്‍കാനും തയ്യാറായിട്ടില്ല. പകര്‍പ്പവകാശനിയമത്തിന്റെ വ്യക്തമായ ലംഘനമാണിതെന്നും ശര്‍മ്മ ചൂണ്ടിക്കാട്ടുന്നു.
ചിത്രത്തിലൂടെ നിര്‍മാതാക്കള്‍ 400 കോടി രൂപയോളം ലാഭമുണ്ടാക്കിയിട്ടുണ്ടെന്നും അതിനാല്‍ 20 കോടി രൂപ നഷ്‌ടപരിഹാരമെന്നത്‌ നീതിപൂര്‍വവും ന്യായവുമാണെന്നാണ്‌ ശര്‍മ്മയുടെ അഭിഭാഷകന്‍ വിഭവ്‌ കൃഷ്‌ണ പറയുന്നത്‌. രവിയുടെ അവകാശവാദം പരിശോധിക്കുകയാണെന്ന്‌ ചിത്രത്തിന്റെ നിര്‍മാതാക്കളായ സെലഡോര്‍ ഫിലിംസ്‌ അറിയിച്ചിട്ടുണ്ട്‌.

0 comments:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ