ജനപ്രിയ പോസ്റ്റുകള്‍‌

write a review

Review http://suchakam.blogspot.com/ on alexa.com
ജാലകം
Photobucket
IndiBlogger - The Indian Blogger Community
Your code goes here

advt

advt

ഫുട്‌വെയര്‍ എക്‌സ്‌പോ-09 അടുത്തമാസം

Buzz It
2009 സെപ്റ്റംബർ 26, ശനിയാഴ്‌ച

കോഴിക്കോട്‌: അടുത്തമാസം കോഴിക്കോട്ട്‌ നടക്കുന്ന ഫൂട്‌വെയര്‍ എക്‌സ്‌പോ-09 ന്റെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. 5, 6 തീയതികളില്‍ കടവ്‌ റിസോട്ടിലാണ്‌ എക്‌സ്‌പോ നടക്കുന്നത്‌. പാദരക്ഷാ നിര്‍മാണ രംഗത്തെ നൂതനമായ സാങ്കേതിക വിദ്യകളും ലോകോത്തര നിലവാരത്തിലുള്ള മെഷിനറികളും നിര്‍മ്മാണരംഗത്തെ നൂതനമായ സാങ്കേതിക വിദ്യകളും കേരളത്തിലെ ഈ മേഖലയിലെ വ്യവസായികള്‍ക്കും വ്യവസായസംരഭകര്‍ക്കും പരിചയപ്പെടുത്തുകയാണ്‌ എക്‌സ്‌പോയുടെ ഉദ്ദേശ്യലക്ഷ്യം.
സംസ്ഥാന ചെറുകിട വ്യവസായ അസോസിയേഷന്‍, സംസ്ഥാന വ്യവസായ വകുപ്പ്‌, ഐ ഐ എം കോഴിക്കോട്‌, എന്‍ ഐ ടി കോഴിക്കോട്‌, ഫൂട്ട്‌വെയര്‍ ഡിസൈന്‍ ആന്‍ഡ്‌ ഡവലപ്പ്‌മെന്റ്‌ സെന്റര്‍ എന്നിവയുടെ സംയുക്താഭിമുഖ്യത്തിലാണ്‌ പരിപാടി.
73 സ്റ്റാളുകളാണ്‌ പ്രദര്‍ശനത്തിലുണ്ടാവുക. ഇറ്റലി, തായ്‌വാന്‍, ചൈന തുടങ്ങിയ രാജ്യങ്ങളില്‍ നിന്നുള്ള മെഷിനറി നിര്‍മ്മാതാക്കളും അനുബന്ധ ഉല്‍പ്പന്നങ്ങളുടെ നിര്‍മാതാക്കളും പ്രദര്‍ശനത്തിലുണ്ടാവും.
1000 രൂപയാണ്‌ പ്രവേശനഫീസ്‌. പരമാവധി അഞ്ഞൂറ്‌ ആളുകളെ പരിപാടിയില്‍ പങ്കെടുപ്പിക്കും. താത്‌പര്യമുള്ളവര്‍ ചെറുകിട വ്യവസായ അസോസിയേഷന്റെ കോഴിക്കോട്‌ ജില്ലാ ഓഫീസുമായോ (2361332), എഫ്‌ ഡി സി സി (2482362)യുമായോ 9847182655, 9349744145 എന്നീ നമ്പറുകളിലോ ബന്ധപ്പെടണം.

0 comments:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ