ജനപ്രിയ പോസ്റ്റുകള്‍‌

write a review

Review http://suchakam.blogspot.com/ on alexa.com
ജാലകം
Photobucket
IndiBlogger - The Indian Blogger Community
Your code goes here

advt

advt

സ്വര്‍ണവില ഉയര്‍ന്നു; വെള്ളിവില താഴോട്ട്‌

Buzz It
2009 സെപ്റ്റംബർ 26, ശനിയാഴ്‌ച

മുംബൈ: തുടര്‍ച്ചയായ രണ്ടുദിവസത്തെ തിരിച്ചടിക്കുശേഷം സ്വര്‍ണത്തിന്‌ വീണ്ടും വിലകൂടി. അതേസമയം വെള്ളിയുടെ വില വീണ്ടും താഴേക്കുപോയി.സ്വര്‍ണത്തിന്റെ വില 10 ഗ്രാമിന്‌ 15,800 രൂപയായി ഉയര്‍ന്നു. 30 രൂപയുടെ വര്‍ധനയാണ്‌ ഇന്നുണ്ടായത്‌. വെള്ളിയുടെ വിലയില്‍ 50 രൂപയുടെ കുറവാണ്‌ ഇന്നുണ്ടായത്‌. ഒരു കിലോഗ്രാമിന്‌ 25,800 രൂപയാണ്‌ ഇന്ന്‌ കമ്പോളത്തിലെ വില.
രാജ്യത്ത്‌ വിവഹാ സീസണും ഉത്സവ സീസണും അടുത്തുവരുന്നതാണ്‌ സ്വര്‍ണവില വീണ്ടും ഉയരാന്‍ ഇടയാക്കിയത്‌. അതേസമയം അന്താരാഷ്‌ട്ര കമ്പോളത്തില്‍ സ്വര്‍ണത്തിന്‌ ഇന്നലെ മൂന്ന്‌ ഡോളര്‍കണ്ട്‌ വിലയിടിഞ്ഞു. ഒരു ഔണ്‍സിന്‌ 990.70 ഡോളര്‍ ആണ്‌ അന്താരാഷ്‌ട്ര കമ്പോളത്തിലെ വില.
സ്വര്‍ണാഭരണങ്ങളുടെ വിലയില്‍ മാറ്റമുണ്ടായിട്ടില്ല. ഒരു പവന്‍ സ്വര്‍ണാഭരണത്തിന്‌ 12,900 രൂപയായിരുന്നു ചെറുകിടകച്ചവടക്കാര്‍ ഈടാക്കിയിരുന്നത്‌.
വെള്ളി നാണയത്തിന്റെ വാങ്ങല്‍ വില 100 നാണയത്തിന്‌ 31,700 രൂപയും വില്‌പന വില 31,800 രൂപയുമായിരുന്നു.

0 comments:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ