കൊച്ചി: നബാര്‍ഡിന്റെ സംസ്‌ഥാനത്തെ ആദ്യ നിക്ഷേപക സംരംഭമായ ഗ്രോവ് ലിമിറ്റഡിന്റെ ചിപ്‌സുകള്‍ വിപണിയില്‍. നേന്ത്രക്കായ, കപ്പ, കശുവണ്ടി, കപ്പലണ്ടി എന്നിവയാണ് ആദ്യഘട്ടത്തില്‍ കമ്പനി വിപണിയില്‍ എത്തിക്കുന്നത്.
മരച്ചീനി, നേന്ത്രക്കായ എന്നിവ സംസ്ഥാനത്തുള്ള 3000 കര്‍ഷകരില്‍നിന്നാവും കമ്പനി വാങ്ങുക. ഇതിന് പ്രസ്‌തുത കര്‍ഷകരുമായി കരാറുണ്ടാക്കും. ഇക്കാര്യത്തില്‍ വെജിറ്റബിള്‍ ആന്‍ഡ് ഫ്രൂട്ട് പ്രമോഷന്‍ കൗണ്‍സില്‍, കേന്ദ്ര കിഴങ്ങ് ഗവേഷണകേന്ദ്രം എന്നീ സ്‌ഥാപനങ്ങളുടെ സഹായം തേടിയിട്ടുണ്ട്.
പ്രതിമാസം 500 ടണ്ണിലേറെ നേന്ത്രക്കായയും മരച്ചീനിയുമാണ് ചിപ്‌സുണ്ടാക്കാനായി കമ്പനിക്ക് ആവശ്യമുള്ളത്. സംസ്‌ഥാനത്ത് നബാര്‍ഡിന്റെ നിക്ഷേപം ലഭിക്കുന്ന ആദ്യ സ്‌ഥാപനമാണ് ഗ്രോവ്‌സ്. അന്‍പത് ശതമാനമാണ് നബാര്‍ഡ് കമ്പനിയില്‍ നിക്ഷേപം നടത്തുന്നത്.ആരോഗ്യത്തെ പ്രതികൂലമായി ബാധിക്കുന്ന എണ്ണകളോ കൃത്രിമ നിറങ്ങളോ, ചേരുവകളോ ഉപയോഗിക്കാറില്ലായെന്നതാണ് ഗ്രോവിന്റെ പ്രത്യേകത.
ബനാന ചിപ്‌സ്, കസാവ ചിപ്പ്‌സ്, കാഷ്യൂ, പീ നട്ട്‌സ്, ആല്‍മണ്ട്, പിസ്‌റ്റാ ചിയോസ്, ഹെസല്‍ നട്ട്‌സ്, മക്കാഡമിയാസ് എന്നീ ഉത്‌പന്നങ്ങളാണ് വിപണിയില്‍ എത്തിയിട്ടുള്ളത്.
0 comments:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ