ജനപ്രിയ പോസ്റ്റുകള്‍‌

write a review

Review http://suchakam.blogspot.com/ on alexa.com
ജാലകം
Photobucket
IndiBlogger - The Indian Blogger Community
Your code goes here

advt

advt

സെന്‍സെക്‌സില്‍ 256 പോയിന്റിന്റെ വളര്‍ച്ച

Buzz It
2009 സെപ്റ്റംബർ 30, ബുധനാഴ്‌ച

മുംബൈ: ഓഹരി വിപണിയില്‍ ഇന്ന്‌ മുംബൈ ഓഹരി സൂചികയായ സെന്‍സെക്‌സിന്‌ വന്‍ വളര്‍ച്ച. 16 മാസത്തിനുശേഷം 17,000 പോയിന്റ്‌ മറികടന്ന സെന്‍സെക്‌സ്‌ ആദ്യകണക്കുകള്‍ പ്രകാരം 256 േപായിന്റിന്റെ നേട്ടവുമായി 17,109 പോയിന്റിലാണ്‌ ഇന്ന്‌ വ്യാപാരം അവസാനിപ്പിച്ചത്‌.
ദേശീയ ഓഹരി സൂചികയായ നിഫ്‌ടിയും വളര്‍ച്ചയുടെ പാതയിലാണ്‌. ഇന്നലെ 5000 പോയിന്റ്‌ പിന്നിട്ടതിന്റെ ആവേശത്തിലായിരുന്നു നിഫ്‌ടി. ആദ്യകണക്കുകള്‍ പ്രകാരം 72 പോയിന്റിന്റെ വളര്‍ച്ച നേടി 5,079 പോയിന്റിലാണ്‌ നിഫ്‌ടി ഇന്ന്‌ വ്യാപാരം അവസാനിപ്പിച്ചത്‌.
സെന്‍സെക്‌സില്‍ എസ്‌ ബി ഐ, റിലയന്‍സ്‌ കമ്യൂണിക്കേഷന്‍സ്‌, ഐ സി ഐ സി ഐ എന്നിവയുടെ ഓഹരികള്‍ക്കാണ്‌ ഇന്ന്‌ പ്രിയം ഏറിയത്‌. എസ്‌ ബി ഐ 3.5 ശതമാനവും റിലയന്‍സ്‌ ക്യേൂണിക്കേഷന്‍ 3.2 ശതമാനവും ഐ സി ഐ സി ഐ 3 ശതമാനവും വളര്‍ച്ച നേടി.
നിഫ്‌ടിയില്‍ നേട്ടം ഉണ്ടാക്കിയത്‌ ആക്‌സിസ്‌, എസ്‌ ബി ഐ, ഐ സി ഐ സി ഐ ബാങ്കുകളാണ്‌. ആക്‌സിസ്‌ ബാങ്ക്‌ 4.1 ശതമാനവും എസ്‌ ബി ഐ 3.9 ശതമാനവും ഐ സി ഐ സി ഐ ബാങ്ക്‌ 3.5 ശതമാനവും നേട്ടമുണ്ടാക്കിയെന്നാണ്‌ ആദ്യകണക്കുകള്‍ സൂചിപ്പിക്കുന്നത്‌.

0 comments:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ