ജനപ്രിയ പോസ്റ്റുകള്‍‌

write a review

Review http://suchakam.blogspot.com/ on alexa.com
ജാലകം
Photobucket
IndiBlogger - The Indian Blogger Community
Your code goes here

advt

advt

നാളെ നല്ല ബുദ്ധി തോന്നിപ്പിക്കണേ...: തിലകന്‍

Buzz It
2010, ഏപ്രിൽ 4, ഞായറാഴ്‌ച

ചേര്‍ത്തല: നാളെ അമ്മയുടെ അച്ചടക്ക സമിതിക്ക്‌ മുന്നില്‍ ഹാജരാകുമ്പോള്‍ നല്ലബുദ്ധി തോന്നിപ്പിക്കണമെന്നാണ്‌ ആഗ്രഹമെന്ന്‌ നടന്‍ തിലകന്‍ പറഞ്ഞു. പെറ്റമ്മയ്‌ക്കു മുന്നില്‍ കീഴടങ്ങാത്ത താന്‍ സ്‌നേഹത്തിനു മുന്നില്‍ കീഴടങ്ങുമെന്നും തിലകന്‍ ഓര്‍മ്മിപ്പിച്ചു.
തണ്ണീര്‍മുക്കത്ത്‌ എസ്‌ എന്‍ ഡി പി ശാഖ നിര്‍മ്മിച്ച സദ്യാലയത്തിന്റെ ഉദ്‌ഘാടചടങ്ങില്‍ മുഖ്യാതിഥിയായി പങ്കെടുത്ത്‌ സംസാരിക്കുകയായിരുന്നു അദ്ദേഹം.
പെറ്റമ്മയ്‌ക്ക്‌ മുന്നില്‍ കീഴടങ്ങാതെ ചെറുപ്പത്തില്‍ നാടകാഭിനയത്തിന്‌ ഇറങ്ങിപ്പുറപ്പെട്ടവനാണ്‌ താന്‍. ഇപ്പോള്‍ അമ്മയോടു കീഴടങ്ങിയെന്നാണ്‌ ഒരു പത്രം എഴുതിയത്‌. അബദ്ധവും അനീതിയുമാണത്‌.
നാനാജാതി മതസ്ഥരുടെ സ്‌നേഹം അഭിനയത്തിലൂടെ ഏറ്റുവാങ്ങിയ തനിക്ക്‌ ജാതിയും മതവും ഇല്ലെന്ന്‌ തിലകന്‍ കൂട്ടിചേര്‍ത്തു. ശ്രീനാരായണ ഗുരുവിന്റെ ദര്‍ശനങ്ങളോടുള്ള ആഭിമുഖ്യവും ജാതിമത ചിന്തയില്ലാതാക്കി. കൊല്ലം എസ്‌ എന്‍ കോളജില്‍ പഠിക്കുമ്പോള്‍ അപേക്ഷയില്‍ ജാതിയും മതവും എഴുതാന്‍ തയ്യാറായില്ല. അതുകൊണ്ടുകൂടിയാണ്‌ കോളജില്‍ നിന്നും പുറത്താക്കിയതെന്നും തിലകന്‍ അനുസ്‌മരിച്ചു.

0 comments:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ