ജനപ്രിയ പോസ്റ്റുകള്‍‌

write a review

Review http://suchakam.blogspot.com/ on alexa.com
ജാലകം
Photobucket
IndiBlogger - The Indian Blogger Community
Your code goes here

advt

advt

ടയര്‍ കിട്ടാനില്ല; വാഹന കമ്പനികള്‍ ഉത്‌പാദനം നിര്‍ത്തുന്നു

Buzz It
2010, മാർച്ച് 1, തിങ്കളാഴ്‌ച

ചെന്നൈ: രാജ്യത്തെ ചില ടയര്‍ കമ്പനികളെ സഹായിക്കാനായി ടയര്‍ ഇറക്കുമതിക്ക്‌ ആന്റി ഡംബിംഗ്‌ ഡ്യൂട്ടി ചുമത്തിയ കേന്ദ്രസര്‍ക്കാരിന്റെ നടപടി വാഹന നിര്‍മാണ കമ്പനികളെ പ്രതിസന്ധിയിലാക്കി. ആവശ്യാനുസരണം ടയര്‍ ഇറക്കുമതി നടക്കാത്തത്‌ പല പ്രമുഖകമ്പനികളെയും ഉത്‌പാദനം കുറയ്‌ക്കാന്‍ നിര്‍ബന്ധിതരാക്കിയിട്ടുണ്ട്‌.
ചൈന, തായ്‌ലാന്‍ഡ്‌ എന്നിവിടങ്ങളില്‍നിന്നും റേഡിയല്‍ ടയര്‍ ഇറക്കുമതി ചെയ്യുമ്പോള്‍ 35 മുതല്‍ 40 ഡോളര്‍വരെ ആന്റി ഡംബിംഗ്‌ ഡ്യൂട്ടിയായി നല്‍കണമെന്നാണ്‌ കഴിഞ്ഞമാസം 15 ന്‌ കേന്ദ്രസര്‍ക്കാര്‍ നല്‍കിയ നിര്‍ദ്ദേശം. ഇത്‌ ഇറക്കുമതിചെയ്യുന്ന ടയറിന്റെ വില വന്‍തോതില്‍ വര്‍ധിക്കുന്നതിന്‌ ഇടയാക്കിയിട്ടുണ്ട്‌. അതേസമയം ആഭ്യന്തര വിപണിയില്‍ റേഡിയല്‍ ടയര്‍ ആവശ്യനുസരണം ലഭ്യമല്ലതാനും.
ഹെവി വെഹിക്കിള്‍ നിര്‍മാണകമ്പനിയായ അശോക്‌ ലൈലാന്‍ഡിനും ടാറ്റയ്‌ക്കുമാണ്‌ സര്‍ക്കാരിന്റെ ഈ നീക്കം ഏറെതിരിച്ചടി സൃഷ്ടിച്ചിട്ടുള്ളത്‌. ഈ നിലതുടര്‍ന്നാല്‍ വാഹന ഉത്‌പാദനം പൂര്‍ണമായും നിര്‍ത്തിവയ്‌ക്കേണ്ടി വരുമെന്ന നിലയിലേക്കാണ്‌ ഈ കമ്പനികളും വഴുതി വീഴുന്നത്‌. ഉത്‌പാദനത്തില്‍ ടാറ്റാ 10 ശതമാനവും അശോക്‌ ലൈലാന്‍ഡ്‌ 15 ശതമാനവും കുറവ്‌ വരുത്തിക്കഴിഞ്ഞു.
കഴിഞ്ഞ നവംബറിലാണ്‌ റേഡിയല്‍ ടയര്‍ ഇറക്കുമതി ചെയ്യുന്നതിന്‌ കേന്ദ്രം നിയന്ത്രണം ഏര്‍പ്പെടുത്തി തുടങ്ങിയത്‌. കഴിഞ്ഞ നവംബര്‍ വരെ പ്രതിമാസം 1.3 ലക്ഷം റേഡിയല്‍ ടയറുകളാണ്‌ ഇന്ത്യയിലേക്ക്‌ ഇറക്കുമതി ചെയ്‌തിരുന്നത്‌. നവംബറിന്‌ ശേഷം ഇത്‌ പ്രതിമാസം 10,000 ടയറായി ചൂരുങ്ങിയിട്ടുണ്ട്‌. ആന്റി ഡംബിംഗ്‌ ഡ്യൂട്ടികൂടി ചുമത്തിയതോടെ ഇറക്കുമതി ഇതിലും താഴേക്ക്‌ വഴുതിവീണതായാണ്‌ കണക്കുകള്‍ സൂചിപ്പിക്കുന്നതെന്ന്‌ ഓള്‍ ഇന്ത്യ ടയര്‍ ഡീലേഴ്‌സ്‌ ഫെഡറേഷന്‍ (എ ഐ ടി ഡി എഫ്‌) കണ്‍വീനര്‍ എസ്‌ പി സിംഗ്‌ പറയുന്നു.
ഇന്ത്യയില്‍ ഇപ്പോള്‍ ഒരുമാസം വേണ്ടിവരുന്ന റേഡിയല്‍ ടയറുകളുടെ എണ്ണം നാല്‌ മുതല്‍ അഞ്ച്‌ ലക്ഷം ടയര്‍ വരെയാണ്‌. അതേസമയം ഇന്ത്യയിലെ പ്രതിമാസ ഉത്‌പാദനം വെറും 50,000 ടയറും. 3.5 മുതല്‍ 4.5 ടയറുകളുടെ കുറവാണ്‌ ഒരുമാസം വാഹനകമ്പനികള്‍ നേരിടുന്നത്‌. ഇറക്കുമതി കൂടി സാധ്യമല്ലാതെ വന്നതോടെ വാഹന ഉത്‌പാദനം തന്നെ നിര്‍ത്തിവയ്‌ക്കേണ്ട അവസ്ഥയിലാണ്‌ വാഹനകമ്പനികള്‍.

0 comments:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ