ജനപ്രിയ പോസ്റ്റുകള്‍‌

write a review

Review http://suchakam.blogspot.com/ on alexa.com
ജാലകം
Photobucket
IndiBlogger - The Indian Blogger Community
Your code goes here

advt

advt

സ്ഥിരനിക്ഷേപങ്ങള്‍ക്ക്‌ എസ്‌ ബി ഐ പലിശ കുറച്ചു

Buzz It
2009 ഒക്‌ടോബർ 1, വ്യാഴാഴ്‌ച

മുംബൈ: രാജ്യത്തെ ഏറ്റവും വലിയ ബാങ്കായ എസ്‌ ബി ഐ സ്ഥിരനിക്ഷേപങ്ങളുടെ പലിശ കുറച്ചു. നിലവിലുള്ള പലിശനിരക്കില്‍ 0.25 ശതമാനത്തിന്റെ കുറവാണ്‌ ബാങ്ക്‌ വരുത്തിയിട്ടുള്ളത്‌. ഈ മാസം അഞ്ചുമുതല്‍ പുതിയ പലിശനിരക്ക്‌ പ്രാബല്യത്തില്‍ വരുമെന്ന്‌ എസ്‌ ബി ഐ പത്രക്കുറിപ്പില്‍ അറിയിച്ചു.ഇതനുസരിച്ച്‌ ഒന്നു മുതല്‍ രണ്ട്‌ വര്‍ഷം വരെയുള്ള നിക്ഷേപങ്ങളുടെ പലിശ 6.5 ശതമാനത്തില്‍നിന്നും 6.25 ശതമാനമായി കുറയും. രണ്ട്‌ മുതല്‍ മൂന്ന്‌ വര്‍ഷം വരെയുള്ള നിക്ഷേപത്തിന്‌ പലിശ 7 ല്‍ നിന്നും 6.75 ശതമാനമായും മൂന്നുമുതല്‍ അഞ്ചുവര്‍ഷം വരെയുള്ള നിക്ഷേപത്തിന്റെ പലിശ 7.25 ല്‍ നിന്നും 7 ആയും കുറയും. അഞ്ചു മുതല്‍ എട്ടു വര്‍ഷം വരെയുള്ളതിന്‌ 7.5 ശതമാനത്തില്‍നിന്നും 7.25 ശതമായും എട്ടുമുതല്‍ പത്ത്‌ വര്‍ഷം വരെയുള്ളതിന്‌ 7.75 ല്‍ നിന്നും 7.5 ശതമാനമായും പലിശ കുറയും. ഒരു കോടിരൂപയില്‍ താഴെയുള്ള നിക്ഷേപങ്ങള്‍ക്കാണ്‌ ഇത്‌ ബാധകം.

0 comments:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ