ജനപ്രിയ പോസ്റ്റുകള്‍‌

write a review

Review http://suchakam.blogspot.com/ on alexa.com
ജാലകം
Photobucket
IndiBlogger - The Indian Blogger Community
Your code goes here

advt

advt

ലോക കറന്‍സി സ്ഥാനം ഡോളറിന്‌ നഷ്ടമായേക്കും

Buzz It
2009 സെപ്റ്റംബർ 29, ചൊവ്വാഴ്ച

വാഷിംഗ്‌ടണ്‍: ലോക വിപണിയില്‍ അമേരിക്കന്‍ ഡോളറിന്‌ പ്രിയം കുറയുന്നു. ഈ സ്ഥിതി തുടര്‍ന്നാല്‍ ലോക കറന്‍സിയെന്ന സ്ഥാനം ഡോളറിന്‌ നഷ്ടമാകുമെന്ന്‌ ലോകബാങ്ക്‌ പ്രസിഡന്റ്‌ റോബര്‍ട്ട്‌ സോയ്‌ലിക്‌ അമേരിക്കന്‍ അധികൃതര്‍ക്ക്‌ മുന്നറിയിപ്പ്‌ നല്‍കി. യൂറോയ്‌ക്കും ചൈനീസ്‌ കറന്‍സിയായ യുവാനുമാണ്‌ ഇപ്പോള്‍ അന്താരാഷ്‌ട്രതലത്തില്‍ കൂടുതല്‍ സ്വീകാര്യത ലഭിക്കുന്നതെന്നും അദ്ദേഹം ചുണ്ടിക്കാട്ടി.
ഡോളര്‍ എക്കാലവും ലോക കറന്‍സിയായി നിലകൊള്ളുമെന്ന തെറ്റിദ്ധാരണയാണ്‌ അമേരിക്കന്‍ അധികൃതര്‍ക്കുള്ളത്‌. ഈ നിലപാട്‌ മാറ്റി അമേരിക്കന്‍ ഡോളറിന്റെ സ്വീകാര്യതയും മൂല്യവും ഉയര്‍ത്തുന്നതിനുള്ള നടപടികള്‍ അവരുടെ ഭാഗത്തുനിന്നും ഉണ്ടാകണം.
ലോകബാങ്കിന്റെ സാമ്പത്തിക നടപടിക്രമങ്ങളില്‍ ദീര്‍ഘകാലാടിസ്ഥാനത്തിലുള്ള മാറ്റമുണ്ടാകണമെന്ന്‌ ഇന്ത്യയും റഷ്യയും ചൈനയും സൂചിപ്പിച്ചുകഴിഞ്ഞു. രണ്ടാംലോകമഹായുദ്ധത്തിനുശേഷം ലോകം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാകുന്നത്‌ ഇപ്പോഴാണ്‌. ഈ പ്രതിസന്ധിയെ തരണം ചെയ്യാന്‍ ലോക കറന്‍സിയെന്ന നിലയില്‍ ഡോളറിന്റെ പങ്ക്‌ ശൂന്യമായിരുന്നു.
ലോക കറന്‍സിയായി യൂറോ അംഗീകരിക്കപ്പെടാനുള്ള സാധ്യതയാണ്‌ ഇപ്പോള്‍ തെളിഞ്ഞുകാണുന്നത്‌. അതേഥസമയം പതുക്കെയാണെങ്കിലും തുടര്‍ച്ചയായി വളര്‍ച്ചകാണിക്കുകയാണ്‌ യുവാന്‍. ലോകരാഷ്‌ട്രങ്ങള്‍ക്കിടയില്‍ യുവാന്‌ സ്വീകാര്യത വര്‍ധിപ്പിക്കാനുള്ള നടപടികളുമായി ചൈനീസ്‌ സര്‍ക്കാര്‍ മുന്നോട്ടുപോകുന്നുണ്ടെന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു.

0 comments:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ