ജനപ്രിയ പോസ്റ്റുകള്‍‌

write a review

Review http://suchakam.blogspot.com/ on alexa.com
ജാലകം
Photobucket
IndiBlogger - The Indian Blogger Community
Your code goes here

advt

advt

കേരള സ്‌പിന്നേഴ്‌സ്‌: സ്വയം വിരമിക്കല്‍ പദ്ധതി നടപ്പാക്കല്‍ നാളെ

Buzz It
2009 സെപ്റ്റംബർ 29, ചൊവ്വാഴ്ച

തിരുവനന്തപുരം: ആലപ്പുഴ കോമളപുരം കേരളാ സ്‌പിന്നേഴ്‌സ്‌ കമ്പനിയിലെ തൊഴിലാളികളും കമ്പനി മാനേജ്‌മെന്റും തമ്മില്‍ ഒപ്പുവച്ച്‌ അംഗീകരിച്ചിട്ടുള്ള `സ്വയം വിരമിക്കല്‍' പദ്ധതി പ്രകാരമുള്ള നഷ്‌ടപരിഹാരം നാളെ മുതല്‍ വിതരണം ചെയ്യാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു.
നാളെ വൈകുന്നേരം നാലിന്‌ ആലപ്പുഴ ഐശ്വര്യ ഓഡിറ്റോറിയത്തില്‍ നടത്തുന്ന പൊതുസമ്മേളനത്തില്‍ ഓരോ തൊഴിലാളിക്കും അര്‍ഹതപ്പെട്ട തുക ധനമന്ത്രി തോമസ്‌ ഐസക്‌, വ്യവസായ മന്ത്രി എളമരം കരീം, കെ സി വേണുഗോപാല്‍ എം പി എന്നിവരുടെ സാന്നിധ്യത്തില്‍ വിതരണം ചെയ്യും.
കമ്പനിയിലെ അംഗീകൃത തൊഴിലാളികള്‍, കമ്പനി നല്‍കിയിട്ടുള്ള ഐഡന്റിറ്റി കാര്‍ഡും മറ്റേതെങ്കിലും തിരിച്ചറിയല്‍ കാര്‍ഡുമായി നേരിട്ട്‌ ഹാജരായി തുക കൈപ്പറ്റേണ്ടതാണ്‌. പേരും മേല്‍വിലാസവും എഴുതിച്ചേര്‍ത്തിട്ടുള്ള മറുവശത്ത്‌ പാസ്‌പോര്‍ട്ട്‌ സൈസിലുള്ള ഒരു ഫോട്ടോയും കമ്പനി ഐഡന്റിറ്റി കാര്‍ഡിന്റെ ഒരു ഫോട്ടോകോപ്പിയും തദവസരത്തില്‍ ഹാജരാക്കണം. ഏതെങ്കിലും കാരണവശാല്‍ നാളെ ഹാജരാക്കാന്‍ കഴിയാതെവരുന്നവര്‍ക്ക്‌ മറ്റൊരു നിശ്ചിത ദിവസം തുക നല്‍കുന്നതായിരിക്കും.
1964 ല്‍ ആലപ്പുഴയില്‍ സ്ഥാപിതമായ കേരള സ്‌പിന്നേഴ്‌സ്‌ ലിമിറ്റഡ്‌ ആദ്യ വര്‍ഷങ്ങളില്‍ ലാഭത്തിലായിരുന്നു. പിന്നീട്ട്‌ നഷ്ടത്തിലേക്ക്‌ വഴുതിവീണ കമ്പനിയുടെ പ്രവര്‍ത്തനം 2003 മാര്‍ച്ചോടെ പൂര്‍ണമായും നിലച്ചു. ഇതോടെ അഞ്ഞൂറില്‍പ്പരം തൊഴിലാളികളും അവരുടെ കുടുംബാംഗങ്ങളും പ്രതിസന്ധിയിലാവുകയും ചെയ്‌തു.
51 ലക്ഷം രൂപ മൂലധനമുള്ള കമ്പനിയില്‍ കെ എസ്‌ ഐ ഡി സിക്കും കെ എഫ്‌ സിക്കും യഥാക്രമം 24.86 ശതമാനം, 3.92 ശതമാനം ഓഹരി വിഹിതമാണുള്ളത്‌.

0 comments:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ