ന്യൂഡല്‍ഹി: ആസിയാന്‍ സ്വതന്ത്ര വ്യാപാര കരാറിന് പിന്നാലെ ഓസ്ട്രേലിയയുമായും സ്വതന്ത്രവ്യാപാര കരാര്‍ ഒപ്പിടാന്‍ കേന്ദ്രനീക്കം. ഇതുള്‍പ്പെടെ പതിനഞ്ചോളം സ്വതന്ത്രവ്യാപാര കരാറുകളാണ് കേന്ദ്രത്തിന്റെ പരിഗണനയിലുള്ളത്. ഓസ്ട്രേലിയയില്‍ നിന്ന് ഇറക്കുമതി ചെയ്യുന്ന കാര്ഷികോല്പന്നങ്ങള്ക്ക് 37 ശതമാനമാണ് ഇപ്പോള്‍ തീരുവ ഈടാക്കുന്നത്. ഇത് ഇല്ലാതാകുന്നതോടെ രാജ്യത്തെ കാര്‍ഷിക മേഖല പൂര്‍ണമായും തകര്‍ച്ചയിലാകും.
സാമ്പത്തികമാന്ദ്യത്തിന്റെ പശ്ചാത്തലത്തില്‍ കൂടുതല്‍ രാജ്യങ്ങളുമായി സ്വതന്ത്ര വ്യാപാര കരാര്‍ നടപ്പാക്കുകയെന്നതാണ് തങ്ങളുടെ നയമെന്ന് കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കിയിട്ടുണ്ട്. ആസിയാന്‍ രാജ്യങ്ങളുമായും കൊറിയയുമായും യു പി എ സര്‍ക്കാര്‍ സ്വതന്ത്രവ്യാപാര കരാറുകള്‍ ഒപ്പുവച്ചിരുന്നു. ഇന്ത്യയും യൂറോപ്യന്‍ യൂണിയനും തമ്മിലും സ്വതന്ത്രവ്യാപാര കരാര്‍ ഉടന്‍ ഒപ്പുവച്ചേക്കും. നവംബര്‍ ആറിന് നടക്കുന്ന ഇന്ത്യ- ഇ യു ഉച്ചകോടിക്കുശേഷം കരാര്‍ പൂര്ണരൂപത്തിലെത്തിയേക്കുമെന്നാണ് സൂചന.
2008 ജനുവരി മുതല്‍ നടക്കുന്ന ചര്‍ച്ചകളുടെ വിശദാംശങ്ങള്‍ പുറത്തുവിടാന്‍ കേന്ദ്രസര്‍ക്കാര്‍ തയ്യാറായിട്ടില്ല. ഈ കരാര്‍ നടപ്പാകുന്നതോടെ ഇന്ത്യയിലെ മത്സ്യബന്ധന മേഖലയുടെ തകര്‍ച്ചയും പൂര്‍ണമാവും. ഈ മാസം തന്നെ ജപ്പാനുമായി സ്വതന്ത്രവ്യാപാര കരാര്‍ ചര്‍ച്ചകള്‍ പുനരാരംഭിക്കുമെന്നാണ് കരുതപ്പെടുന്നത്.
തെക്കെ അമേരിക്കന്‍ രാജ്യങ്ങളുടെ ബ്ലോക്കായ മെര്‍കോസര്‍, ദക്ഷിണാഫ്രിക്കന്‍ കസ്റ്റം യൂണിയന് എന്നിവയുമായും ചര്‍ച്ചകള്‍ നടന്നുവരികയാണ്. അടുത്തിടെ നടന്ന ഇന്ത്യ, ബ്രസീല്‍, ദക്ഷിണാഫ്രിക്ക യോഗത്തില്‍ സ്വതന്ത്രവ്യാപാര കരാര്‍ പുനരാരംഭിക്കാന്‍ തീരുമാനമെടുത്തിട്ടുണ്ട്.
ലേബലുകള്‍
- എയര്‍ലൈന്‍സ് (39)
- ഓട്ടോമോട്ടീവ് (92)
- ഓഹരി (70)
- കായികം (28)
- കാര്‍ഷികം (11)
- ടെലികോം (25)
- വിനോദം (106)
- വിപണി (68)
- വ്യവസായം (60)
- സാങ്കേതികം (89)
- സാമൂഹികം (98)
- സാമ്പത്തികം (155)
- സിനിമ (398)
- റിയല്‍ എസ്റ്റേറ്റ് (9)
ജനപ്രിയ പോസ്റ്റുകള്‍
-
കോട്ടയം: സിനിമയെടുക്കാന്‍ കുറച്ചുകൂടി സൗകര്യം മമ്മൂട്ടിയാണെന്ന് രഞ്ജിത്. ഒരു സിനിമയെടുക്കുന്നുവെങ്കില് മമ്മൂട്ടിയോടുമാത്രം സംസാരിച്ചാല്‍...
-
തിരുവനന്തപുരം: സീരിയല്‍ താരം അര്‍ച്ചന വിവാഹിതയാവുന്നു. ബാംഗ്ലൂരില്‍ ജോലി ചെയ്യുന്ന മനോജാണ് വരന്. ഇരു വീട്ടുകാരും വിവാഹക്കാര്യം സംസാരിച്ചു...
-
കോട്ടയം: മഞ്ജു വാര്യര്‍ അഭിനയരംഗത്തേയ്ക്ക് തിരിച്ചുവരില്ലെന്ന് ദിലീപ്. ഇത് ഇത്ര ചര്‍ച്ചചെയ്യേണ്ട കാര്യം പോലുമല്ലെന്നും ഒരു വനിതാ പ്രസ...
-
ബാംഗ്ലൂര്‍: അനാശാസ്യത്തിന് തെലുങ്ക് നടി യമുന അറസ്റ്റിലായി. ഒരു ഐ ടി കമ്പനിയുടെ സി ഇ ഒ വേണുഗോപാലിനൊപ്പമാണ് യമുനയും അറസ്റ്റിലായത്. ഇവരു...
-
തിരുവനന്തപുരം: ഏഷ്യാനെറ്റിന്റെ ഏറെ ജനപ്രീതിയാര്‍ജിച്ച പ്രോഗ്രാമായ ഐഡിയ സ്റ്റാര്‍ സിംഗറിന് താമസിയാതെ തിരശീല വീണേക്കും. സീസണ് അഞ്ചോടെ പരിപ...
-
മെല്സേജ്ഘട്ട് (മഹാരാഷ്ട്ര): മോഹന്‍ലാല്‍ നയകനായി അഭിനയിച്ച ഛായാമുഖി നാടകത്തിന്റെ രചയിതാവ് പ്രശാന്ത് നാരായണന് ഗാനരചയിതാവിന്റെ കുപ്പായം...
-
കോട്ടയം: സിനിമയില്‍ എത്തിയശേഷം തനിക്ക് പ്രണയം തോന്നിയത് മംമ്ത മോഹന്ദാസിനോടാണെന്ന് യുവതാരം ആസിഫ് അലി. റീമ കല്ലിങ്കല്‍, അര്‍ച്ചന കവി, ...
-
കൊച്ചി: പൃഥിരാജിനെയും തന്നെയും ചേര്‍ത്ത് പരക്കുന്ന കഥകള്‍ വെറും ഗോസിപ്പാണെന്ന് നടി സംവൃത. ഇത്തരം ഗോസിപ്പുകള്‍ക്ക് താന്‍ വലിയ പ്രാധാന്യം ...
-
ഹൈദ്രാബാദ്: തമിഴിലെ മുടിചൂടാമന്നനായ രജനീകാന്ത് തന്നെ ചതിച്ചതായി തെലുങ്കിലെ സൂപ്പര്‍ താരം ചിരംഞ്ജീവി. ആദ്യം രാഷ്ട്രീയത്തിലേക്ക് ഇറങ്ങി...
-
ബീജിംഗ്: തലയോട്ടിയില്‍ തറച്ചുകയറിയ കത്തിയുമായി യുവാവ് ജീവിച്ചത് നാല് വര്‍ഷം. കഴിഞ്ഞദിവസം ഈ കത്തി ഓപ്പറേഷനിലൂടെ പുറത്തെടുത്തപ്പോള്‍ അത്...
advt
15 സ്വതന്ത്ര വ്യാപാര കരാറുകളില്‍ ഒപ്പുവയ്ക്കാന്‍ കേന്ദ്ര നീക്കം
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)
0 comments:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ