ന്യൂഡല്‍ഹി: സഞ്ചാരികളുടെ പറുദീസയായ ഗോവയും ദൈവത്തിന്റെ സ്വന്തം നാടായ കേരളവുമില്ലാതെ ഇന്ത്യയുടെ ടോപ് 10 ടൂറിസം റാങ്കിംഗ്. ആഭ്യന്തര വിേനാദസഞ്ചരികളുടെ ഇഷ്ട ടുറിസം മേഖലയില്‍ ഈ രണ്ട് സംസ്ഥാനങ്ങളുമില്ലെന്നാണ് കേന്ദ്രടൂറിസം മന്ത്രാലയത്തിന്റെ ഏറ്റവും പുതിയ കണക്കുകള്‍ പറയുന്നത്.
ആഭ്യന്തര വിനോദ സഞ്ചാരികള്‍ക്ക് ഏറ്റവും കൂടുതല്‍ ഇഷ്ടമുള്ള സംസ്ഥാനം ആന്ദ്രപ്രദേശാണ്. തിരുപ്പതി ക്ഷേത്രത്തില്‍ വരുന്ന തീര്‍ത്ഥാടകരുടെ എണ്ണമാണ് ഈ സ്ഥാനം നേടാന്‍ ആന്ദ്രയ്‌ക്ക് സഹായകമായത്. 2009 ല്‍ 65 കോടി ആഭ്യന്തര ടൂറിസ്‌റ്റുകള്‍ ആന്ദ്രയിലെത്തിയെന്നാണ് കണക്ക്. 2007 ല്‍ ഇത് 52.7 കോടിയും 2008 ല്‍ ഇത് 56.3 കോടിയും ആയിരുന്നു.
ഉത്തര്‍പ്രദേശും തമിഴ്‌നാടുമാണ് പട്ടികയില്‍ രണ്ടും മൂന്നും സ്ഥാനങ്ങളില്‍. കര്‍ണാടക, രാജസ്ഥാന്‍, മഹാരാഷ്‌ട്ര, മധ്യപ്രദേശ്, ഉത്തരാഖണ്ഡ്, പശ്ചിമബംഗാള്‍, ഗുജറാത്ത് എന്നീ സംസ്ഥാനങ്ങളാണ് തുടര്‍ന്നുള്ള സ്ഥാനങ്ങളില്‍.
2009 ല്‍ കേരളത്തിലെത്തിയ ആഭ്യന്തര വിനോദ സഞ്ചാരികളുടെ എണ്ണം 77.89 ലക്ഷമായിരുന്നു. ഗോവയില്‍ 22.09 ലക്ഷവും. വിദേശികള്‍ക്ക് പ്രിയങ്കരമാണെങ്കിലും ആഭ്യന്തര സഞ്ചാരികളെ ആകര്‍ഷിക്കാന്‍ ഈ സംസ്ഥാനങ്ങള്‍ കുടുതല്‍ പരിശ്രമിക്കേണ്ടതുണ്ടെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്.

1 comments:
കേരളത്തിന്റെ വിവരങ്ങള്‍ മാത്രം നല്‍കാനായി ഒരു സെര്‍ച്ച് website നിലവില്‍ വന്നുകഴിഞ്ഞു
www.myonlinemaster.com
വിദ്യാഭ്യാസ, ആരോഗ്യ, ഉപഭോഗ,… മേഖലകളെക്കുറിച്ചും അവയുടെ സേവനങ്ങളെകുറിച്ചുമുള്ള വിവരങ്ങളെല്ലാം ഉള്‍ക്കൊള്ളിച്ചിരിക്കും. അതുപോലെ ഡോക്ടര്‍മാര്‍, വക്കീലന്മാര്‍, എന്‍ജിനിയര്‍മാര്‍ തുടങ്ങിയവരുടെ അഡ്രസ്സുകളും ഫോണ്‍ നമ്പറുകളും ലഭ്യമാകും.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ