ജനപ്രിയ പോസ്റ്റുകള്‍‌

write a review

Review http://suchakam.blogspot.com/ on alexa.com
ജാലകം
Photobucket
IndiBlogger - The Indian Blogger Community
Your code goes here

advt

advt

ഹാര്‍ലെ ഡെവിഡ്‌സണ്‍ ബൈക്കുകള്‍ ഇന്ത്യയില്‍

Buzz It
2010, മാർച്ച് 31, ബുധനാഴ്‌ച

വില 6.95 ലക്ഷം രൂപ മുതല്‍ 34.95 ലക്ഷം രൂപവരെ

വാഷിംഗ്‌ടണ്‍: അേമരിക്കയില്‍ യുവാക്കളുടെ ഹരവമായ ഹാര്‍ലെ ഡെവിഡ്‌സണ്‍ ബൈക്കുകള്‍ ഇന്ത്യയിലേക്ക്‌. ആഢംബര കാറുകളെക്കാള്‍ വിലവരുന്ന ബൈക്കുകളാണ്‌ കമ്പനി ഇന്ത്യന്‍ വിപണിയില്‍ എത്തിക്കുന്നത്‌. ഏപ്രില്‍ 20 മുതല്‍ ഇന്ത്യയില്‍ ഈ ബൈക്കിന്‌ ബുക്ക്‌ ചെയ്യാം. രാജ്യത്തെ അഞ്ച്‌ ഡീലര്‍മാരുമായി ഇതു സംബന്ധിച്ച്‌ ഹാര്‍ലെ ഡെവിഡ്‌സണ്‍ അധികൃതര്‍ ധാരണയിലെത്തിയിട്ടുണ്ട്‌.
ഇന്ത്യയില്‍ 12 മോഡലുകളാണ്‌ കമ്പനി വിപണിയില്‍ എത്തിക്കുന്നത്‌. 6.95 ലക്ഷം രൂപ മുതല്‍ 34.95 ലക്ഷം രൂപവരെയാണ്‌ ഈ മോഡലുകളുടെ വില. ഇവയ്‌ക്ക്‌ ലഭിക്കുന്ന സ്വീകാര്യത പഠിച്ചശേഷം കമ്പനി പുറത്തിറക്കുന്ന 31 മോഡലുകള്‍കൂടി ഇന്ത്യന്‍ വിപണിയില്‍ എത്തിക്കും.
ജൂണ്‍ മുതല്‍ ഉപഭോക്താക്കള്‍ക്ക്‌ ബൈക്ക്‌ ലഭിച്ചുതുടങ്ങും. ഡല്‍ഹി, മുംബൈ, ബംഗലൂരു, ചണ്ഡിഗഡ്‌, ഹൈദ്രാബാദ്‌ എന്നിവിടങ്ങളിലാണ്‌ ഇപ്പോള്‍ വിതരണക്കാരെ അനുവദിച്ചിട്ടുള്ളത്‌. താമസിയാതെ മറ്റ്‌ നഗരങ്ങളിലും വിതരണക്കാരുമായി ധാരണയിലെത്തുമെന്ന്‌ കമ്പനി ഇന്ത്യാ ഘടകം മാനേജിംഗ്‌ ഡയറക്ടര്‍ അനൂപ്‌ പ്രകാശ്‌ അറിയിച്ചു.
ഡല്‍ഹി, മുംബൈ, ബംഗലൂരു, ചണ്ഡിഗഡ്‌, ഹൈദ്രാബാദ്‌ എന്നിവിടങ്ങളില്‍ സര്‍വീസ്‌ സെന്ററുകള്‍ ആരംഭിക്കും. ഈ അഞ്ച്‌ ഡീലര്‍മാര്‍ക്കായിരിക്കും ബൈക്കുകളുടെയും അനുബന്ധ ഉപകരണങ്ങളുടെയും വിപണനാവകാശം.

2 comments:

chayamukhi പറഞ്ഞു...

kollam...

Ben പറഞ്ഞു...

images shown are not Harley .These are custom made chopper bikes

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ