ജനപ്രിയ പോസ്റ്റുകള്‍‌

write a review

Review http://suchakam.blogspot.com/ on alexa.com
ജാലകം
Photobucket
IndiBlogger - The Indian Blogger Community
Your code goes here

advt

advt

ഐഡിയ സ്‌റ്റാര്‍ സിംഗറിന്‌ കര്‍ട്ടന്‍ വീഴുന്നു

Buzz It
2010, നവംബർ 16, ചൊവ്വാഴ്ച

തിരുവനന്തപുരം: ഏഷ്യാനെറ്റിന്റെ ഏറെ ജനപ്രീതിയാര്‍ജിച്ച പ്രോഗ്രാമായ ഐഡിയ സ്‌റ്റാര്‍ സിംഗറിന്‌ താമസിയാതെ തിരശീല വീണേക്കും. സീസണ്‍ അഞ്ചോടെ പരിപാടി നിര്‍ത്തുന്നതിനെക്കുറിച്ചാണ്‌ പിന്നണി പ്രവര്‍ത്തകര്‍ ഇപ്പോള്‍ ആലോചിക്കുന്നത്‌. സ്‌റ്റാര്‍ സിംഗര്‍ കാണുന്നവരുടെ എണ്ണം അനുദിനം കുറഞ്ഞുവരുന്നതാണ്‌ ഇത്തരത്തില്‍ ചിന്തിക്കാന്‍ ചാനല്‍ അധികൃതരെ പ്രേരിപ്പിക്കുന്നത്‌.
അമൃത ടി വിയെ അനുകരിച്ചാണ്‌ ഇത്തരമൊരു പരിപാടി ഏഷ്യാനെറ്റ്‌ അവതരിപ്പിച്ചത്‌. പതുക്കെപ്പതുക്കെ സ്‌റ്റാര്‍ സിംഗറുടെ ജനപ്രീതി വര്‍ധിക്കുകയും ചെയ്‌തു. സീസണ്‍ നാലിലാകട്ടെ പ്രേക്ഷകരുടെ എണ്ണം വന്‍തോതില്‍ ഉയരുകയും ചെയ്‌തു. പക്ഷേ സീസണ്‍ അഞ്ചിലേക്ക്‌ വന്നപ്പോള്‍ ഈ പ്രേക്ഷകരെ നിലനിര്‍ത്താന്‍ കഴിയാത്ത അവസ്ഥയിലായി ഏഷ്യാനെറ്റ്‌ എന്നാണ്‌ സൂചന.
പ്രേക്ഷകര്‍ക്ക്‌ ഈ പരിപാടി മടുത്തുതുടങ്ങിയെന്നാണ്‌ അധികൃതരുടെ വിലയിരുത്തല്‍. കൈരളി ടി വിയിലെയും സൂര്യ ടി വിയിലെയും സംഗീത പരിപാടികള്‍ ഉയര്‍ത്തുന്ന വെല്ലുവിളി വേറെ. അതുകൊണ്ടുതന്നെ ഫെബ്രുവരിയില്‍ സീസണ്‍ അഞ്ചിന്റെ ഫൈനല്‍ നടന്നുകഴിഞ്ഞാല്‍ മറ്റൊരു പുതുമയാര്‍ന്ന പരിപാടിയായിരിക്കും ഏഷ്യാനെറ്റില്‍ പ്രത്യക്ഷപ്പെടുക.


RELATED STORIES

9 comments:

ശ്രീ പറഞ്ഞു...

നല്ല കാര്യം. നാലാം റൌണ്ട് എത്തിയതോടെ ഞാനും അതു കാണുന്ന പരിപാടി അങ്ങു നിര്‍ത്തി.

Xina Crooning പറഞ്ഞു...

good!!!! ee reality shows ban cheyende samayam kazhinju

Liju Kuriakose പറഞ്ഞു...

praise the lord

പദസ്വനം പറഞ്ഞു...

രക്ഷപെട്ടു...
ഇനി കൈരളി TV-യിലെ താരോത്സവം പോലുള്ള ഒരു പരിപാടിയുമായി Asianet വരുന്നത് കാണാം...

Binish C.J പറഞ്ഞു...

very good.....

അജ്ഞാതന്‍ പറഞ്ഞു...

nalla karyam

rashi പറഞ്ഞു...

nalla karyam season4 ayirunnu nallath chithra chechi ellath boradikkunnu

കാഴ്ചകൾ പറഞ്ഞു...

അധികമായാല്‍ അമൃതും വിഷം!

അജ്ഞാതന്‍ പറഞ്ഞു...

നന്നായി .. ഇപ്പൊ ഇതൊരു ബോറന്‍ പരിപാടി ആണ്

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ