ജനപ്രിയ പോസ്റ്റുകള്‍‌

write a review

Review http://suchakam.blogspot.com/ on alexa.com
ജാലകം
Photobucket
IndiBlogger - The Indian Blogger Community
Your code goes here

advt

advt

പി എച്ച്‌ ഡി എടുക്കാന്‍ നൂറാം വയസില്‍

Buzz It
2010, ഒക്‌ടോബർ 17, ഞായറാഴ്‌ച

ഗുവഹാട്ടി: സ്വാതന്ത്ര്യ സമരസേനാനി നൂറാം വയസില്‍ വീണ്ടും പഠിക്കാനൊരുങ്ങുന്നു. വരുന്ന ശനിയാഴ്‌ച നൂറാം വയസ്‌ ആഘോഷിക്കുന്ന ഭോലാറാം ദാസാണ്‌ നൂറാം വയസില്‍ വിദ്യാഭ്യാസത്തിലേക്ക്‌ മടങ്ങിപ്പോകുന്നത്‌.
ഗുവഹാട്ടി സര്‍വകലാശാലയില്‍ ഒരു പി എച്ച്‌ ഡി പ്രോഗ്രാമില്‍ ഭോലാറാം ദാസ്‌ പേര്‍ രജിസ്‌റ്റര്‍ ചെയ്‌തുകഴിഞ്ഞു. അടുത്തയാഴ്‌ച 100 വയസുതികയുന്ന താന്‍ ഇതിനകം നിരവധി കാര്യങ്ങള്‍ രാജ്യത്തിനായി ചെയ്‌തുകഴിഞ്ഞുവെന്ന്‌ രജിസ്‌ട്രേഷനുശേഷം ഭോലാറാം പറഞ്ഞു. എന്റെ വിദ്യാഭ്യാസത്തോടുള്ള അഭിനിവേശം അടങ്ങണമെങ്കില്‍ പി എച്ച്‌ ഡി കൂടി എടുക്കേണ്ടതുണ്ടെന്ന്‌ ഒരു തോന്നല്‍. അതിനാലാണ്‌ പഠനം തുടരാന്‍ തീരുമാനിച്ചതെന്നും ഭോലാറാം പറഞ്ഞു.
1930 ല്‍ സ്വാതന്ത്ര്യസമര പ്രക്ഷേഭവുമായി ബന്ധപ്പെട്ട്‌ രണ്ട്‌ മാസം ജയിലില്‍കഴിഞ്ഞ ഭോലാറാം പിന്നീട്‌ ഉപരിപഠനത്തിനായി പോകുകയായിരുന്നു. കൊമേഴ്‌സിലും നിയമത്തിലും ബിരുദം നേടിയശേഷം 1945 ല്‍ കോണ്‍ഗ്രസില്‍ അംഗത്വം നേടുകയും തുടര്‍പ്രക്ഷേഭത്തില്‍ സജീവ പ്രവര്‍ത്തകനാകുകയും ചെയ്‌തു. സ്വാതന്ത്ര്യാനന്തരം അധ്യാപകന്‍, നിയമഞജ്ഞന്‍, ജില്ലാ മജിസ്‌ട്രേറ്റ്‌ എന്നീ നിലകളില്‍ സേവനമനുഷ്‌ഠിച്ചു.
ദാസിന്‌ ഇപ്പോള്‍ 10 ചെറുമക്കള്‍ ഉണ്ട്‌. ഇതില്‍ ഒരു ചെറുമകള്‍ പ്രൊഫസറായി ജോലിചെയ്യുന്ന അതേ സര്‍വകലാശാലയിലേക്കാണ്‌ അപ്പൂപ്പന്‍ വിദ്യാര്‍ത്ഥിയായി കടന്നുചെല്ലുന്നത്‌.

0 comments:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ